
ഇപ്പോഴിതാ മിറിന്‍ഡയുടെ എതിരാളികളായ ഫാന്റയും തെന്നിന്ത്യയിലെ ഒരു ഗ്ലാമര്‍ താരത്തെ രംഗത്തിറക്കുകയാണ്. തമിഴകത്തും ആന്ധ്രയിലും ഏറെ ആരാധകരുള്ള തമന്നയാണ് ഫാന്റയുടെ ബ്രാന്റ് അംബാസിഡര്‍ പദവി ഏറ്റെടുത്തിരിയ്ക്കുന്നത്.
ഫാന്റയുടെ ആരാധകര്‍ക്ക് തമന്നയെ നേരിട്ട് കാണാനുള്ള സൗകര്യവും സോഫ്റ്റ് ഡ്രിങ്ക് കമ്പനിക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഫാന്റയുടെ മോഡലാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടി പറയുന്നു.
തെന്നിന്ത്യയില്‍ ട്ടേറെ ബ്രാന്‍ഡുകളുടെ മോഡലായി തിളങ്ങുന്ന പവിഴ സുന്ദരി തമന്നയെ രംഗത്തിറക്കുന്നതിലൂടെ കമ്പനിക്കാര്‍ ഉന്നമിടുന്നത് അസിനെയാണ്. തമിഴിന് പുറമെ ബോളിവുഡിലും നാലാളറിയുന്ന അസിനെ വെല്ലാന്‍ തമന്ന ലേശം ബുദ്ധിമുട്ടേണ്ടി വരും.
0 comments:
Post a Comment