Thursday, 19 April 2012

ഭദ്രാസനത്തില്‍ പൃഥ്വിയും കാവ്യയുമില്ല


സന്തോഷ്‌ ശിവന്‍ സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ച അനന്തഭദ്രത്തിന്‌ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത നേരത്തെതന്നെ സജീവമാണ്‌. നവാഗതനായ ജബ്ബാര്‍ കല്ലറയ്‌ക്കല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‌ ഭദ്രാസനം എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. എന്നാല്‍ അനന്തഭദ്രത്തില്‍ നായകനും നായികയുമായി അഭിനയിച്ച പൃഥ്വിരാജും കാവ്യാമാധവനും ഈ ചിത്രത്തിലുണ്ടാകില്ല എന്നാണ്‌ റിപ്പോര്‍ട്ട്‌. 
ഇവര്‍ക്ക്‌ പകരം പുതിയ നായകനെയും നായികയെയും തേടുകയാണ്‌ സംവിധായകന്‍ ജബ്ബാര്‍. ജയറാം ചിത്രമായ തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിലെ നായികയായ ഹരിപ്രിയയെ ഈ ചിത്രത്തിലേക്ക്‌ നായികയായി പരിഗണിക്കുന്നുമുണ്ട്‌. ആദ്യ ഭാഗത്തിലെ വില്ലന്‍ കഥാപാത്രമായ ദിഗംബരനെ ചുറ്റിപ്പറ്റിയാണ്‌ രണ്ടാം ഭാഗത്തിന്റെ കഥ പുരോഗമിക്കുന്നത്‌. മനോജ്‌ കെ ജയന്‍ തന്നെയാണ്‌ ദിഗംബരനായി വരുന്നത്‌. ആദ്യ ഭാഗത്തിലേത്‌ പോലെ കലാഭവന്‍ മണിയും രണ്ടാം ഭാഗത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. മറ്റു സാങ്കേതികപ്രവര്‍ത്തകരെയും അഭിനേതാക്കളെയും നിശ്‌ചയിച്ചുവരുന്നു. മാന്ത്രിക നോവലുകളിലൂടെ ശ്രദ്ധേയനായ സുനില്‍ പരമേശ്വറാണ്‌ ഈ ചിത്രത്തിന്‌ തിരക്കഥ ഒരുക്കുന്നത്‌. സജിത്‌കുമാറാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. കോഴിക്കോട്‌, ഹൈദരാബാദ്‌, കണ്ണൂര്‍, രാമേശ്വരം, ധനുഷ്‌കോടി എന്നിവിടങ്ങളിലായിരിക്കും ഭദ്രാസനത്തിന്റെ ചിത്രീകരണം

0 comments:

Post a Comment