
മലയാളം സിനിമാ നിര്‍മ്മാണ മേഖലയില്‍ സില്‍ക്ക് സ്‌മിത എന്ന നടിയുമായി അടുപ്പമുണ്ടായിരുന്ന ചിലരാണ് ഈ ചിത്രത്തിനു പിന്നില്‍. ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സ്‌മിതയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ആന്റണി ഈസ്‌റ്റ്‌മാനാണ് പ്രൊഫൈലിന്റെ കഥ എഴുതുന്നത്. സ്‌മിതയുടെ നിരവധി കഥാപാത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച കലൂര്‍ ഡെന്നീസിന്റെതാണ് തിരക്കഥ. അനിലാണ് സംവിധായകന്‍. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സില്‍ക്ക് സ്‌മിതയായി സ്‌ക്രീനിലെത്തുക ഒസ്‌തി, മയക്കം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ റിച്ചാ ഗംഗോപാദ്ധ്യായയായിരിക്കും. റിച്ചയെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ട്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായ ശേഷം തന്നെ സമീപിക്കാനാണ് റിച്ച പറഞ്ഞത്.