Thursday, 19 April 2012

കരുതിയിരിക്കുക, രക്തരക്ഷസായി അനന്യ വരുന്നു


ഈ അവധിക്കാലത്ത്‌ കുട്ടികളെ പേടിപ്പെടുത്താന്‍ രക്‌തരക്ഷസ്‌ വരുന്നു. മെയ്‌ ആദ്യം വാരം പ്രദര്‍ശനത്തിനെത്തുന്ന രക്‌തരക്ഷസ്‌ എന്ന ത്രീഡി ചിത്രത്തില്‍ അനന്യയാണ്‌ രക്‌തരക്ഷസായി അഭിനയിച്ചിരിക്കുന്നത്‌. ചെറുപ്പക്കാരായ എഴുത്തുകാരും സംവിധായകരും എഡിറ്റര്‍മാരും ഗ്രാഫിക്‌സ്‌ ഡിസൈനര്‍മാരും ഉള്‍പ്പെടുന്ന ആര്‍ ഫാക്‌ടര്‍ എന്ന കൂട്ടായ്‌മയാണ്‌ ചിത്രം സംവിധാനം 
ചെയ്‌തിരിക്കുന്നത്‌.
മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത നൂതന സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ്‌ രക്‌തരക്ഷസ്‌ ഒരുക്കിയിരിക്കുന്നത്‌. ത്രീ ഡ്രീംസ്‌ ഇന്റര്‍നാണഷണലാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. സെക്കന്‍ഡ്‌ ഷോയില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സണ്ണിയാണ്‌ ഈ ചിത്രത്തിലെ നായകന്‍. പ്രശസ്‌ത നടന്‍ മധുവും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌. ചിത്രത്തിന്റെ കഥയും ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നത്‌ രൂപേഷ്‌ പോളാണ്‌. കൊല്ലം അഷ്‌ടമുടിക്കായലിന്റെയും പരിസരപ്രദേശങ്ങളിലുമായാണ്‌ രക്‌തരക്ഷസ്‌ ത്രീഡി ചിത്രീകരിച്ചിരിക്കുന്നത്‌.

0 comments:

Post a Comment