Movie name : നമുക്കുപാര്‍ക്കാന്‍

Starring : അനൂപ് മേനോന്‍, മേഘനാരാജ്, ടിനി ടോം, നന്ദു, സുധീഷ്, ജനാര്‍ദ്ധനന്‍, ഗീതവിജയന്‍ കവിയൂര്‍ പൊന്നമ്മ

Movie name : സിഹാസനം

Starring : പൃഥ്വിരാജ്, ഐശ്വര്യ ദേവന്‍, തിലകന്‍, സിദ്ധിഖ്, മണിയന്‍ പിള്ളരാജു, സായ്കുമാര്‍

Thappana

Staring: Mammoty,Charmy

OFFICIAL ONLINE MARKETING

Movie name : എന്‍ട്രി Starring : ഭഗത്, ബാബുരാജ്, രഞ്ജിനി ഹരിദാസ്‌

HERO

Staring:Prithvi Raj

Sunday, 13 May 2012

പ്രേക്ഷകരെ ഞെട്ടിക്കാന്‍ സുരാജ്


Mollywood To See A Serious Suraj Venjarumoodu കോമഡി മാത്രമല്ല തനിയ്ക്ക് വഴങ്ങുകയുള്ളൂ എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് സുരാജ് വെഞ്ഞാറമ്മൂട്. മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്നവര്‍ പൊടുന്നനെ കോമഡിയിലേയ്ക്ക് മാറിയതാണോ സുരാജിനെ കളംമാറ്റിച്ചവിട്ടാന്‍ പ്രേരിപ്പിച്ചതെന്ന് അറിയില്ല.

എന്തായാലും ഇനി അല്പം സീരിയസാവാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'എന്റെ സത്യാന്വേഷണ പരീക്ഷകളി'ലെ നായകന്‍ സുരാജാണ്. ചിത്രത്തില്‍ തനിക്ക് തികച്ചും വ്യത്യസ്തമായ ഒരു വേഷമാണ് ലഭിച്ചിരിക്കുന്നതെന്ന് സുരാജ് പറയുന്നു. സീരിയസ് റോളാണെങ്കിലും അല്പ സ്വല്‍പം തമാശകളൊക്കെയുള്ള ചിത്രം തന്നെയാണിതെന്നും സുരാജ്.

താന്‍ ഈ ചിത്രം മലയാള സിനിമയിലെ എല്ലാ ഹാസ്യതാരങ്ങള്‍ക്കുമായി സമര്‍പ്പിക്കുകയാണെന്ന് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ അറിയിച്ചു. ഒരു ഹാസ്യതാരത്തിന് ഡിപ്രഷന്‍ വരുന്നതിനെ കുറിച്ചാണ് ചിത്രം പറയുന്നത്. സുരാജിന്റെ അഭിനയ ജീവിതത്തിലെ മികച്ചൊരു കഥാപാത്രമാവും സത്യാന്വേഷണ പരീക്ഷകളിലേതെന്നും സംവിധായകന്‍ പറഞ്ഞു. മുന്‍പ് ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ എന്ന ചിത്രത്തിലും സുരാജ് നായകവേഷമണിഞ്ഞിരുന്നു.

ഡയമണ്ട് നെക്ലേസ്-REVIEW

diamond necklace movie review മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള ഒരു ചുവടുവെപ്പ് ലാല്‍ജോസ് നടത്തുന്നുണ്ടെങ്കിലും പലപ്പോഴും സുഗമമായ ഒഴുക്കിന് വിഘാതം സംഭവിക്കുന്നുണ്ട്. ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ടെത്തിയതുമില്ല എന്ന സ്ഥിതി.എന്തായാലും ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് നിരാശപ്പെടുത്തുന്നില്ല. ആദ്യപകുതി നല്ല രീതിയില്‍ മുന്നേറിയ ചിത്രം രണ്ടാം പകുതിയിലെ അതിഭാവുകത്വം കൊണ്ട് അരോചകമാവുകയും ക്ലൈമാക്‌സ് എത്തുമ്പോള്‍ വീണ്ടും ബാലന്‍സ് ചെയ്യുകയുമാണ്.

അറബിക്കഥയ്ക്കു ശേഷം ഇക്ബാല്‍ കുറ്റിപ്പുറവും ലാല്‍ജോസും ഒന്നിക്കുന്ന ചിത്രത്തിന്റെ മുക്കാല്‍ പങ്കും ചിത്രീകരിച്ചിരിക്കുന്നത് ദുബയിലാണ്. അറബിനാട്ടിലെ ദുരിതപൂര്‍ണ്ണമായ മലയാളി പ്രവാസജീവിതവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയവുമായിരുന്നു അറബിക്കഥയിലെങ്കില്‍ ഡയമണ്ട് നെക്ലേസില്‍ തികച്ചും വ്യത്യസ്തമായ അനുഭവമാണ് തുറന്നുവെക്കുന്നത്.

സമ്പന്നതയുടെ വര്‍ണ്ണക്കാഴ്ച്കളാണ് ചിത്രം പറയുന്നത്. ഈ രണ്ടു സിനിമകളും തമ്മില്‍ പ്രവാസ ജീവിതത്തിന്റെ രണ്ട് എക്‌സ്ട്രീമുകള്‍ക്കപ്പുറം ഒരു താരതമ്യത്തിന്റെ പ്രസക്തിയര്‍ഹിക്കുന്നില്ല. ഡോ അരുണ്‍ കുമാറിന്റെ കുത്തഴിഞ്ഞ ജീവിതം തീര്‍ത്ത ആഘോഷങ്ങളില്‍ മായ, ലക്ഷ്മി, രാജശ്രീ എന്നീ കഥാപാത്രങ്ങള്‍ കടന്നുവരികയും കടന്നുപോവുകയുമാണ്.

കഥയുടെ മുഖ്യ ബിംബമായ് ഡയമണ്ട് നേക്ലേസ് എന്ന ആശയം മുഴുനീളെ നിലനില്‍ക്കുന്നു. ആര്‍ഭാടവും
ആഘോഷവും കൊണ്ട് തിമര്‍ത്തുജീവിച്ച അരുണ്‍ കുമാര്‍ കടക്കാരനായി മാറുന്ന ദുരവസ്ഥയും ചിത്രം പറഞ്ഞുവെക്കുന്നു. ന്യൂ ജനറേഷന്‍ വിഭാഗത്തില്‍ വിലയിരുത്താനാവുന്ന ഈ ചിത്രം പ്രമേയപരമായി വികസിക്കാവുന്നതിന്റെ പൂര്‍ണ്ണത കൈവരിക്കാനാവാതെ വീര്‍പ്പുമുട്ടുന്നുണ്ട്.

ഫഹദിന്റെ ടിപ്പിക്കല്‍ കഥാപാത്രസൃഷ്ടികള്‍ അടിക്കടിവരുന്നത് അഭിനേതാവ് എന്ന നിലയില്‍ ഫഹദിനേയും പ്രമേയ തലത്തില്‍ സിനിമയില്‍ വന്നു പെടാവുന്ന വിരസതയും പ്രദാനം ചെയ്യുന്നുണ്ട്. പുതിയ തലമുറയുടെ ഇഷ്ടസിനിമകളുടെ ലക്ഷണങ്ങളും സ്വഭാവങ്ങളും സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതിലപ്പുറം ഘടനാപരമായ ശൈശവാവസ്ഥ തന്നെയാണ് സിനിമ പ്രധാനം ചെയ്യുന്നത്. മൂന്നു നായികമാരും ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്തിരിക്കുന്നു.

ദുബായ് നഗരത്തിന്റെ സമ്പന്നതയും സൌന്ദര്യവുമൊക്കെ ചിത്രം നന്നായി അനുഭവിപ്പിക്കുമ്പോള്‍ വിദ്യാസാഗറിന്റെ ഗാനങ്ങളൊന്നും വേണ്ടവിധം പ്രേക്ഷകരെ സ്വാധീനിക്കുന്നില്ല.അനിത പ്രൊഡക്ഷന്‍സും എല്‍ജെ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ മുഖ്യ നിര്‍മ്മാണ പങ്കാളി സംവിധായകനായ ലാല്‍ ജോസ് തന്നെയാണ്.

ഒരു സംവിധായകനേക്കാള്‍ ഒരു നിര്‍മ്മാതാവിന്റെ ചില തന്ത്രങ്ങള്‍ കൂടി സിനിമയില്‍ വിളക്കി ചേര്‍ത്ത ഈ ലാല്‍ ജോസ് ചിത്രം ബോറടിപ്പിക്കുന്നില്ല. ചിത്രം തിയറ്ററുകളില്‍ നിലനില്‍ക്കാനുള്ള പ്രവണത കാണിക്കും. കണ്ടിരിക്കാവുന്ന ചിത്രവുമാണ്. ലാല്‍ ജോസ് സിനിമകളുടെ മിനിമം ഗ്യാരണ്ടി ഡയമണ്ട് നെക്ലേസ് അര്‍ഹിക്കുന്നുണ്ട്. അതിലപ്പുറം സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ തിരിച്ചറിയാതെ ചക്കിനുചുറ്റും കറങ്ങുന്ന കാളകളെപോലെ തങ്ങളുടെ വട്ടത്തില്‍ മാത്രം കറങ്ങിക്കൊണ്ടിരിക്കുന്ന സംവിധായകരില്‍ നിന്ന് ലാല്‍ജോസ് വഴി മാറി നടക്കുന്നുണ്ട്. അത് നല്ല ലക്ഷണമാണ്.

പരീക്ഷണങ്ങള്‍ക്കുള്ള പക്വതയാര്‍ജ്ജിക്കാന്‍ ലാല്‍ജോസിനു വളരെ പെട്ടെന്ന് കഴിഞ്ഞിരിക്കുന്നു. വെക്കേഷന്‍ കാലം ആഘോഷിക്കാന്‍ ഒരു പരിധിവരെ ഡയമണ്ട് നെക്ലേസ് ഉപയോഗിക്കാം. ശ്രീനിവാസനും, മണിയന്‍ പിള്ള രാജുവും മികവു പുലര്‍ത്തുന്നു.ഫഹദ് തന്റെ റേയ്ഞ്ച് നന്നായി ഉപയോഗിക്കുമ്പോഴും അപകടകരമായ ആവര്‍ത്തനവിരസത കൂടെയുണ്ട്. കരുതിയിരിക്കുക.




വിനയനും കൂട്ടരും ഡ്രാക്കുളയുടെ നാട്ടില്‍


Vinayan And Team Shoots At Romania സംവിധായകന്‍ വിനയനും കൂട്ടരും ഡ്രാക്കളയുടെ നാട്ടില്‍. പുതിയ ചിത്രമായ ഡ്രാക്കുളയുടെ ചിത്രീകരണത്തിനായാണ് വിനയും സംഘവും റൊമാനിയായിലെ ട്രാന്‍സില്‍വാനിയായില്‍ എത്തിയിരിക്കുന്നത്. ബ്രോം സ്‌റ്റോക്കറിന്റെ വിശ്വപ്രസിദ്ധമായ ഹൊറര്‍ നോവലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് വിനയന്‍ പുതിയ സിനിമയെടുക്കുന്നത്.
ഡ്രാക്കുള നോവലിന് പശ്ചാത്തലവും റൊമാനിയായിലെ കാര്‍പ്പാത്തിയന്‍ മലനിരകളായിരുന്നു. സുന്ദരമായ ലൊക്കേഷനുകളും ദുരൂഹത ഒളിച്ചിരിയ്ക്കുന്ന കോട്ടകൊത്തളങ്ങള്‍ക്കും പ്രശസ്തമാണ് കാര്‍പ്പാത്തിയന്‍ മലനിരകള്‍ അതിരിടുന്ന ട്രാന്‍സില്‍വാനിയ.

ഹോളിവുഡില്‍ നിന്നുള്ള സാങ്കേതികപ്രവര്‍ത്തകര്‍ സഹകരിയ്ക്കുന്ന വിനയന്റെ ചിത്രത്തില്‍ സുധീറാണ് ഡ്രാക്കുളയായി വേഷമിടുന്നത്. ഡ്രാക്കുള കോട്ട സന്ദര്‍ശിക്കാനായി കേരളത്തില്‍നിന്നു പോകുന്ന റോയ് തോമസ് എന്ന ബിസിനസ്സുകാരന്റെ ജീവിതത്തില്‍ അവിചാരിതമായുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ഹോളിവുഡില്‍ ഡ്രാക്കുളയുടെ വിവിധ പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇന്ത്യന്‍ ഭാഷകളില്‍ ഡ്രാക്കുള എത്തുന്നത്. ഇന്ത്യന്‍മന്ത്രതന്ത്രങ്ങളുടെയും വിശ്വാസത്തിന്റെയും അകമ്പടിയില്‍ ഒരുങ്ങുന്ന ചിത്രം സസ്‌പെന്‍സ് ത്രില്ലര്‍ ആയാണ് ഒരുക്കുന്നത്. റൊമാനിയയ്ക്ക് പുറമെ കേരളം, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലും ഡ്രാക്കുളയുടെ ലൊക്കേഷനുകളാണ്.

സംവിധായകന്‍ വിനയനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ദീര്‍ഘകാലമായി തുടര്‍ന്നുവന്ന പിണക്കം തീര്‍ന്നതിന് പിന്നാലെയാണ് ഡ്രാക്കുളയുടെ ചിത്രീകരണം വിനയന്‍ ആരംഭിച്ചത്.

ഉര്‍വ്വശി ടൈറ്റില്‍ റോളിലെത്തുന്ന മൈ ഡിയര്‍ മമ്മി തുടങ്ങി

ഉര്‍വശി ടൈറ്റില്‍ റോളില്‍ വീണ്ടും എത്തുന്ന മൈ ഡിയര്‍ മമ്മി യുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. വിനുമോഹന്‍ നായകനായി എത്തുന്ന ചിത്രം ദീപുരമണനാണ് സംവിധാനം ചെയ്യുന്നത്. ആര്‍ ഡി പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ജോഷി കണ്ടത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബിജു വട്ടപ്പാറയുടേതാണ്. സലീം കുമാര്‍, ലാല്‍, ജഗദീഷ്, ലാലു അലക്‌സ്, ബിജുമേനോന്‍,ജനാര്‍ദ്ദനന്‍,കെ പി എ സി ലളിത എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ നായിക കാതല്‍ സന്ധ്യയാണ്. മോഹന്‍ സിത്താര സംഗീതം നല്‍കുന്ന മൈ ഡിയര്‍ മമ്മിയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജു നെല്ലിമൂടാണ്. വിബിന്‍ മോഹന്‍ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ ചമയം പട്ടണം ഷായും വസ്ത്രാലങ്കാരം എസ് ബി സതീഷും നിര്‍വഹിക്കുന്നു.

Tuesday, 8 May 2012

ഡേര്‍ട്ടി ആകാന്‍ റിച്ച റെഡി അല്ല ....


Richa Denies Doing Dirty Picture
ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ഡേര്‍ട്ടി പിക്ചറിന്റെ തമിഴ്-തെലുങ്ക് റീമേക്കില്‍ റിച്ച ഗംഗോപാദ്ധ്യായയാവും നായികയെന്ന് വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി.

എന്നാല്‍ വിവരമറിഞ്ഞ റിച്ച ഞെട്ടി. ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ സില്‍ക്ക് സ്മിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തന്നെയാരും ക്ഷണിച്ചിട്ടില്ലെന്നാണ് റിച്ച പറയുന്നത്. ഇനി ആരെങ്കിലും വിളിച്ചാല്‍ തന്നെ പോകുന്നില്ല. ചുരുക്കത്തില്‍ സില്‍ക്ക് സ്മിതയുടെ വേഷം ചെയ്യാന്‍ റിച്ചയെ കിട്ടില്ല.

ബിക്രം സിംഹ എന്ന ബംഗാളി ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് റിച്ച. മാതൃഭാഷയില്‍ നല്ലൊരു വേഷം ലഭിച്ചതില്‍ അതീവ സന്തോഷവതിയാണ് താരം. സിരുത്തൈ എന്ന തമിഴ്ചിത്രത്തിന്റെ റീമേക്കാണ് ബിക്രം സിംഹ.

വിദ്യ ബാലന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഡേര്‍ട്ടി പിക്ചറിന്റെ തമിഴ് റീമേക്കുമായി ബന്ധപ്പെട്ട് നയന്‍താര, അനുഷ്‌ക ഷെട്ടി തുടങ്ങിയവരുടെ മുന്‍നിര നായികമാരുടെ പേരുകളും വാര്‍ത്തകളിലിടം നേടിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരിക്കാന്‍ താരങ്ങള്‍ തയ്യാറായിട്ടില്ല.

Friday, 4 May 2012

സില്‍ക്ക്‌ സ്‌മിതയുടെ ജീവിതം മലയാളത്തിലും സിനിമയാകുന്നു

ഒരുകാലത്ത്‌ തെന്നിന്ത്യയിലാകെ ഗ്‌ളാമര്‍ തരംഗം സൃഷ്‌ടിച്ച മാദകനടിയായിരുന്നു സില്‍ക്ക്‌ സ്‌മിത. എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും സില്‍ക്കിന്‌ ആരാധകരുണ്ടായിരുന്നു. എന്നാല്‍ പൊടുന്നനെ ഒരുനാള്‍ ആത്‌മഹത്യ ചെയ്‌ത്‌ വെള്ളിവെളിച്ചമില്ലാത്ത ലോകത്തേക്ക്‌ പോയ സില്‍ക്കിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഡേര്‍ട്ടി പിക്‌ചര്‍ എന്ന ചിത്രം കഴിഞ്ഞവര്‍ഷമാണ്‌ പുറത്തിറങ്ങിയത്‌.ബോക്‌സോഫീസില്‍ തരംഗം സൃഷ്‌ടിക്കാനായില്ലെങ്കിലും സില്‍ക്കായി അഭിനയിച്ച വിദ്യാബാലന്‌ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചിരുന്നു. എന്നാല്‍ ഡേര്‍ട്ടി പിക്‌ചറില്‍ പറയാത്ത സില്‍ക്കിന്റെ യഥാര്‍ത്ഥ ജീവിതകഥ എന്ന്‌ അവകാശപ്പെടുന്ന ഒരു സിനിമ മലയാളത്തില്‍ വരുന്നു. ജൂണോട്‌ കൂടി ഷൂട്ടിംഗ്‌ ആരംഭിക്കുന്ന ഈ ചിത്രത്തിന്‌ പ്രൊഫൈല്‍ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. വിജയലക്ഷ്‌മിയില്‍ നിന്ന്‌ സില്‍ക്ക്‌ സ്‌മിത എന്ന നടിയിലേക്കുള്ള വളര്‍ച്ച സത്യസന്ധമായി പറയാനാണ്‌ പ്രൊഫൈലിന്റെ അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്‌.
മലയാളം സിനിമാ നിര്‍മ്മാണ മേഖലയില്‍ സില്‍ക്ക്‌ സ്‌മിത എന്ന നടിയുമായി അടുപ്പമുണ്ടായിരുന്ന ചിലരാണ്‌ ഈ ചിത്രത്തിനു പിന്നില്‍. ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സ്‌മിതയെ മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തിയ ആന്റണി ഈസ്‌റ്റ്‌മാനാണ്‌ പ്രൊഫൈലിന്റെ കഥ എഴുതുന്നത്‌. സ്‌മിതയുടെ നിരവധി കഥാപാത്രങ്ങള്‍ക്ക്‌ തൂലിക ചലിപ്പിച്ച കലൂര്‍ ഡെന്നീസിന്റെതാണ്‌ തിരക്കഥ. അനിലാണ്‌ സംവിധായകന്‍. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സില്‍ക്ക്‌ സ്‌മിതയായി സ്‌ക്രീനിലെത്തുക ഒസ്‌തി, മയക്കം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ റിച്ചാ ഗംഗോപാദ്ധ്യായയായിരിക്കും. റിച്ചയെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ട്‌. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായ ശേഷം തന്നെ സമീപിക്കാനാണ്‌ റിച്ച പറഞ്ഞത്‌.

'ഡേര്‍ട്ടി'യ്‌ക്കെതിരെ വിദ്യ ബാലന്‍

Vidya Balan,ഡേര്‍ട്ടി പിക്ചറിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കൈക്കലാക്കിയ വിദ്യ ബാലനെ സര്‍ക്കാരിന്റെ ശുചീകരണ പദ്ധതിയായ നിര്‍മ്മല്‍ ഭാരത് അഭിയാന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു.

ഗ്രാമവികസന മന്ത്രി ജയറാം രമേഷാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി വന്‍ വിജയമാക്കി മാറ്റാന്‍ വിദ്യയ്ക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഡേര്‍ട്ടി പിക്ചറിലൂടെ നടിയ്ക്ക് ദേശീയ ശ്രദ്ധ ലഭിച്ചത് പദ്ധതിയ്ക്ക് ഗുണകരമാവുമെന്നും ജയറാം രമേഷ് അഭിപ്രായപ്പെട്ടു.

തനിക്കു ലഭിച്ച ബ്രാന്‍ഡ് അംബാസിഡര്‍ പദവിയെ ഒരംഗീകാരമായാണ് കാണുന്നതെന്ന് വിദ്യ പറഞ്ഞു. രാജ്യത്തിന്റെ നന്‍മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

രണ്ടു വര്‍ഷത്തേയ്ക്കാണ് വിദ്യയ്ക്ക് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ചുമതല നല്‍കിയിരിക്കുന്നത്.


അമ്പതിന്റെ നിറവില്‍ ചാക്കോച്ചന്‍


Kunchacko Boban Hits 50 അനിയത്തിപ്രാവിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബന് ഹാഫ് സെഞ്ചുറി. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ മല്ലുസിങിലൂടെയാണ് ചാക്കോച്ചന്‍ കരിയറിലെ അമ്പതാം സിനിമ തികച്ചത്. മല്ലുസിങില്‍ അനിയെന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ അവതരിപ്പിയ്ക്കുന്നത്.

1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് കുഞ്ചാക്കോയ്ക്ക് സമ്മാനിച്ചത് ചോക്ലേറ്റ് ഹീറോ പരിവേഷമാണ്. എന്നാല്‍ ഈ ഇമേജ് തന്നെ പിന്‍കാലത്ത് നടന് വിനയായി. ഒരേ ടൈപ്പിലുള്ള വേഷങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടതോടെ പ്രേക്ഷകന് കുഞ്ചാക്കോ ബോബനെ മടുത്തു.

സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും ചെയ്തതോടെ താത്കാലികമായി ഒരു വാനവാസത്തിന് പോകേണ്ട ഗതികേടും ചാക്കോച്ചന് വന്ന് ചേര്‍ന്നു. മെഗാഹിറ്റായി മാറിയ ക്ലാസ്‌മേറ്റില്‍ നരേന്‍ അവതരിപ്പിച്ച വേഷം നിരസിയ്ക്കുകയെന്ന മണ്ടത്തരവും ഇക്കാലത്ത് നടന്‍ കാണിച്ചു.

എന്നാല്‍ സിനിമാലോകത്തെയാകെ അമ്പരിപ്പിയ്ക്കുന്ന രീതിയില്‍ തന്നെ തിരിച്ചുവരാന്‍ കുഞ്ചാക്കോ ബോബന് പിന്നീട് കഴിഞ്ഞു. വില്ലനും സഹനടനുമായി അഭിനയിക്കാന്‍ കാണിച്ച മനസ്ഥിതിയും മണ്ണിന്റെ മണമുള്ള വേഷങ്ങളുമാണ് രണ്ടാംവരവില്‍ ചാക്കോച്ചന് തുണയായത്. കൈനിറയെ സിനിമകളുമായി ചാക്കോച്ചന്റെ യാത്ര ഇനിയും തുടരുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം, ആശംസിയ്ക്കാം...

Ni Ko Nja Cha.. Latest stills



അന്നും ഇന്നും എന്നും ...Gallery









ഗ്രാന്റ്മാസ്റ്റര്‍; Review


എതിരാളിയുടെ അടുത്ത ഏതാനും നീക്കങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന അജയ്യനായ കളിക്കാരനെ ആണ് ചെസ്സില്‍ ഗ്രാന്റ്മാസ്റ്റര്‍ എന്ന് വിളിക്കുന്നത്. ചെസ്സുകളി ഒരുപാട് ഇഷ്ടപ്പെടുന്ന കുശാഗ്രബുദ്ധിയായ ഒരു പോലീസ് ഓഫിസറെ നായകനാക്കി ഇറങ്ങുന്ന ഒരു സിനിമയ്ക്ക് ഗ്രാന്റ്മാസ്റ്റര്‍ എന്ന പേരിടുമ്പോള്‍ ആ പേരിന്റെ പാരമ്പര്യവും ഗാംഭീര്യവും നീളുന്നത് സ്വാഭാവികമായും ആ നായകന്റെ മേന്മകളിലേക്കാണ്. എന്നാല്‍ ഈ സിനിമ കണ്ടിറങ്ങുന്ന മലയാളിപ്രേക്ഷകന് ബി. ഉണ്ണികൃഷ്ണനോട് പറയാനുള്ളത് ഇതാണ് ‘ഒരുപാട് ഒന്നും നീക്കങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഈ ഗ്രാന്റ്മാസ്റ്ററുടെ പൊള്ളത്തരവും വൈകൃതങ്ങളും ഒന്നും തിരിച്ചറിയാന്‍ ഉള്ള യുക്തിയൊന്നും മലയാളപ്രേക്ഷകന് കൈമോശം വന്നിട്ടില്ല’.

പ്രമാണി, ദി ത്രില്ലര്‍ എന്നീ ചിത്രങ്ങളുടെ പരാജയങ്ങളെ തുടര്‍ന്ന് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ആണ് ‘ഗ്രാന്റ്മാസ്റ്റര്‍’. പ്രേക്ഷകന്‍ മാറിയത് അറിയാതെ ഇപ്പോളും സ്‌നേഹവീടും കസനോവകളുമായി തിരസ്‌കരണത്തിന്റെ പടുകുഴിയില്‍ വീണുകിടക്കുന്ന മോഹന്‍ലാലിനും നിര്‍ണായകം ആയിരുന്നു ഗ്രാന്റ്മാസ്റ്റര്‍. എന്നാല്‍ ശരാശരിയിലും വളരെ താഴെ നില്ക്കുന്ന ഒരു സിനിമ കൂടി സമ്മാനിക്കാന്‍ മാത്രമേ ഈ കൂട്ടുകെട്ടിന് കഴിഞ്ഞുള്ളു. യുക്തിരാഹിത്യത്തിന്റെ അടിത്തറയില്‍ കെട്ടിപ്പോക്കിയ ഒരു ചീട്ടുകൊട്ടാരം ആണ് ഈ സിനിമയുടെ തിരക്കഥ. പ്രേക്ഷകന്‍ മാറിയത് തിരിച്ചറിയാത്ത സംവിധാനശൈലി കൂടി ആയപ്പോള്‍ ഒരു സിനിമയുടെ പതനം പൂര്‍ത്തിയായി. ഷൂട്ട്ഔട്ട് കാണിക്കുന്ന ഒരു രംഗം ഉണ്ട് ഈ സിനിമയില്‍. ബി.ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്റെ എല്ലാ പോരായ്മകളും വെളിവാകുന്നുണ്ട് ഈ രംഗത്തില്‍. ഇനിയും ഈ സൂപ്പര്‍താരപ്രേമം കൈവിടാന്‍ ബി. ഉണ്ണികൃഷ്ണന്‍ തയ്യാറാകുന്നില്ല എങ്കില്‍ മലയാളസിനിമയില്‍ അദ്ദേഹത്തിന്റെ സ്ഥാനം എവിടെ ആകും എന്ന് വ്യക്തമാണ്. ചായഗ്രഹണത്തിലോ പശ്ചാത്തല സംഗീതത്തിലോ ഒന്നും എടുത്തുപറയത്തക്ക മേന്മ ഒന്നുമില്ല. ഘടനാപരമായ പരാജയം എന്നതിനപ്പുറം ഈ സിനിമ മുന്‍പോട്ടു വെയ്ക്കുന്ന ചില രാഷ്ട്രീയങ്ങള്‍ ഉണ്ട്.

ഇവിടെ ഗ്രാന്റ്മാസ്റ്റര്‍ ആയ ചന്ദ്രശേഖറും മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരവും രണ്ടും രണ്ടല്ല. കഥാഗതിയുടെ തുടക്കത്തില്‍ തന്നെ നമ്മെ കൊണ്ടുപോകുന്നത് ചന്ദ്രശേഖരിന്റെ അലക്ഷ്യമായ ജീവിതചര്യകളിലൂടെ ആണ്. അതെ സമയം തന്നെ സഹകഥാപാത്രങ്ങളിലൂടെ അദ്ദേഹം വളരെ സമര്‍ത്ഥനായ ഒരു ഉദ്യോഗസ്ഥന്‍ ആണെന്നും അദ്ദേഹത്തിനു താല്‍പ്പര്യമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ അലസനായി തീര്‍ന്നതെന്നും സംവിധായകന്‍ സ്ഥാപിക്കുന്നുണ്ട്. അതിന്റെ കാരണങ്ങള്‍ വ്യക്തിപരമാണ് എന്നുള്ള സൂചന തരുന്നുമുണ്ട്. അതെന്തുതന്നെ ആയാലും തനിക്ക് സൗകര്യമുള്ളപ്പോള്‍ മാത്രമേ തന്റെ ജോലിയോട് താന്‍ നീതി പുലര്‍ത്തുകയുള്ളൂ എന്നാണ് ആ കഥാപാത്രം വ്യംഗ്യമായി നമ്മോട് പറയുന്നത്. പക്ഷെ എന്നിട്ടും അയാളുടെ ഗതകാലപ്രതാപത്തിന്റെ പേരില്‍ അയാള്‍ക്ക് ചുറ്റുമുള്ള ലോകം അയാളെ ആരാധിക്കുകയും അയാളുടെ വര്‍ത്തമാനജീവിതത്തിന്റെ ബാധ്യതകള്‍ പേറുകയും ചെയ്യുന്നു. ഇത് മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരം ഇപ്പോള്‍ നേരിടുന്ന തിരസ്‌കരണവുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. മോഹന്‍ലാല്‍ ഒരു മികച്ച നടന്‍ ആണെന്നും അയാള്‍ ഇപ്പോള്‍ കാട്ടിക്കൂട്ടുന്നത് എന്ത് തന്നെ ആണെങ്കിലും അത് സഹിക്കാന്‍ പ്രേക്ഷകന്‍ ബാധ്യസ്ഥന്‍ ആണെന്നും ഈ സിനിമ നമ്മോട് പറയുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ചന്ദ്രശേഖര്‍ എന്ന കഥാപാത്രവും മോഹന്‍ലാല്‍ എന്ന നടനും പരസ്പരപൂരകങ്ങള്‍ ആണ് എന്നതിന് സംവിധായകന്‍ തന്നെ അനേകം രംഗങ്ങള്‍ സിനിമയില്‍ നമുക്ക് മുന്‍പില്‍ എത്തിക്കുന്നുണ്ട്.


ലോകപ്രശസ്‌നായ നാടകനടന്റെ കീഴില്‍ നാടകം അഭ്യസിക്കുന്ന തന്റെ മകളോട് ‘അയാള്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ തന്നെ വിളിച്ചു ചോദിക്കാന്‍ പറയണം’ എന്ന് പറയുന്നത് യാദൃശ്ചികം അല്ല. അതും രണ്ടു തവണ ആവര്‍ത്തിക്കുന്നു എന്ന് കാണുമ്പോള്‍ ആണ് ഈ സിനിമ എത്രമാത്രം സൂപ്പര്‍താര ബാധ്യതകള്‍ പേറുന്നു എന്ന് നമുക്ക് മനസിലാകുന്നത്. ഇത് പ്രേക്ഷകനെ മടുപ്പിക്കുന്നു. മികച്ച നടന്‍ ആണ് അദ്ദേഹം എന്ന് സഹകഥാപാത്രങ്ങളെ കൊണ്ട് ഇടയ്ക്കിടെ പറയിക്കുന്നത് ആരെ ബോധ്യപ്പെടുത്താന്‍ ആയിരിക്കും? അതോ സ്വയം അങ്ങിനെ അദ്ദേഹത്തിനു ഒരു സംശയം ഉണ്ടോ? ചന്ദ്രശേഖറിന്റെ കഴിവുകള്‍ നമ്മെ കാട്ടിത്തരാന്‍ അദ്ദേഹത്തിനായി ഒരു കേസ് (ഈ സിനിമയുടെ കഥാഗതിയില്‍ യാതൊരു സ്വാധീനവും ഇല്ലാത്ത ഒന്ന്) നമുക്ക് മുന്‍പില്‍ സംവിധായകന്‍ ഫ്രെയിം ചെയ്യുന്നുണ്ട്. കേവലം മിനുട്ടുകള്‍ക്കുള്ളില്‍ അദ്ദേഹം അത് തെളിയിച്ചു ഫാന്‍സുകാരുടെ (പ്രേക്ഷകന്റെ അല്ല) കൈയ്യടി നേടുന്നുമുണ്ട്. പക്ഷെ അത്രയും നാള്‍ അലസനായി കഴിയുന്ന ചന്ദ്രശേഖറിനെ അത്തരം ഒരു മാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്താണ് എന്ന് സംവിധായകന്‍ പറയുന്നില്ല. അതോ ചന്ദ്രശേഖറിന്റെ ഹീറോയിസം കാണാന്‍ പ്രേക്ഷകന്‍ വീര്‍പ്പുമുട്ടി കാത്തിരിക്കുന്നു എന്ന് സംവിധായകന് ഒരു ഉള്‍വിളി ഉണ്ടായോ?മറ്റൊരു രസകരമായ വസ്തുത ചന്ദ്രശേഖറിന്റെ ശരീരപ്രകൃതം ആണ്. മോഹന്‍ലാലിന്റെ മീശയിലും കൃതാവിലും അങ്ങിങ്ങ് കുറച്ചു നരകള്‍ ഫിറ്റ് ചെയ്തു കഥാപാത്രത്തെ മറ്റു പലയിടങ്ങളിലും കണ്ടിട്ടുള്ള അവിസ്മരണീയമായ പോലീസ് കഥാപാത്രങ്ങളുടെ ഒരു പ്രതിച്ഛായ നല്‍കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ മീശ നരച്ചാല്‍ അത് മലയാളസിനിമയില്‍ എന്തോ പുതുമ ആണെന്ന് ഒരു വ്യംഗ്യം പകരുന്നുണ്ട് സിനിമയില്‍. എന്നാല്‍ മീശ നരപ്പിക്കേണ്ടിവന്നത് അത് ചെയ്യാതെ ഇനി നിലനില്പ്പില്ല എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവ് ആണ്, അല്ലാതെ പ്രേക്ഷകന്റെ ജീവിതസാഫല്യം ഒന്നുമല്ല എന്ന് മനസിലാക്കാന്‍ ഉള്ള ബുദ്ധിയൊക്കെ മലയാളിപ്രേക്ഷകന് ഇന്നുണ്ട്.

 മറ്റൊരു പ്രധാനവസ്തുത ഇതിലെ സ്ത്രീകഥാപാത്രങ്ങളുടെ നിര്‍മിതി ആണ്. ഈ സിനിമക്ക് പശ്ചാത്തലം ആകുന്നതു തന്നെ സ്ത്രീകള്‍ ചെയ്യുന്ന ചില ദുഷ്പ്രവൃത്തികളുടെ അനന്തരഫലം ആണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇവരൊക്കെ ദുഷിപ്പുകള്‍ പേറുന്നവരാണ്. ചന്ദ്രശേഖര്‍ അടക്കമുള്ള പുരുഷകഥാപാത്രങ്ങളുടെ ജീവിതത്തില്‍ ദുര്‍വിധി വരുത്തിയത് ഇവരുടെ ഇടപെടല്‍ ആണ്. കഥാഗതിയില്‍ ഇവരൊക്കെ തന്നെ തങ്ങള്‍ ചെയ്ത ‘അക്ഷന്തവ്യമായ തെറ്റുകള്‍ക്ക്’ തക്കതായ ശിക്ഷ ഏറ്റുവാങ്ങുന്നുമുണ്ട്. അങ്ങിനെ ഏറ്റുവാങ്ങതെ രക്ഷപെടാന്‍ കഴിയുന്നത് ചന്ദ്രശേഖറിന് പ്രിയപ്പെട്ട ഒരു സ്ത്രീക്ക് മാത്രം ആണ്. അവള്‍ രക്ഷപെടുന്നത് അവളുടെ മിടുക്കോ ഭാഗ്യമോ ഒന്നുമല്ല, മറിച്ചു നായകന് അവളോടുള്ള സ്‌നേഹം കൊണ്ടും അതെ സമയം തന്നെ അവള്‍ തന്റെ തെറ്റുകള്‍ക്ക് നായകനോട് ഏറ്റുപറഞ്ഞു മാപ്പു ചോദിക്കാന്‍ തയാറാകുന്നത് കൊണ്ടുമാണ്. സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രത്തിനാണ് ഈ ഗതികേട് എന്നോര്‍ക്കണം. ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് ദേശീയഅവാര്‍ഡ് ജേത്രി ആയ ഒരു നടി ആണെന്നുള്ളത് നിരാശാജനകം ആണ്.


ആനിന്റെ നിഴലിനപ്പുറം നില്ക്കുന്ന ഒരു കഥാപാത്രം ആകാന്‍ ഇത്രയും അസ്ഥിത്വം ഉള്ള ഒരു നടിക്ക് പോലും കഴിയുന്നില്ല/അല്ലെങ്കില്‍ അവര്‍ക്ക് അങ്ങിനെ ആകണ്ട എന്നത് ഇവിടുത്തെ സ്ത്രീപക്ഷവാദികള്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത ആണ്. ഇതില്‍ ഒരു പുരുഷപോലീസുകഥാപാത്രം പറയുന്ന ഒരു വാചകം ഉണ്ട് ‘ചില പെണ്ണുങ്ങള്‍ക്ക് കല്യാണം ഒക്കെ ഒരു വശത്ത് കിടക്കും, അതിന്റിടയ്ക്ക് അവളുമാര് കാശുള്ള ആരുടെ എങ്കിലും കൂടെ അങ്ങ് കൊരുക്കും’. കൊല്ലപ്പെട്ട ഒരു പ്രൊഫഷണല്‍ പോപ്ഗായികയെ കുറിച്ചുള്ളതാണ് ഈ പരാമര്‍ശം. സ്വന്തമായി ഒരു കരിയര്‍ ഉള്ള, ലോകത്ത് വ്യക്തിത്വം ഉള്ള സ്ത്രീകള്‍ക്കൊക്കെ തന്നെ അവളുടെ ലൈംഗികത പുരുഷന് കാഴ്ച്ചവെച്ചാല്‍ മാത്രമേ ജീവിതസാഫല്യം കൈവരുകയുള്ളൂ എന്നാണ് ഇത് സൂചിപിക്കുന്നത്. പുരുഷനില്‍ നിന്ന് മാറി ഒരു സ്ത്രീക്കും തന്റെ ജീവിതം വികസിക്കാന്‍ കഴിയില്ല എന്ന അത്യധികം ജുഗുപ്‌സാവഹമായ ആശയം ആണ് ഇത് കൈമാറുന്നത്. ഈ സിനിമ ആദ്യം മുതല്‍ അവസാനം വരെ ചന്ദ്രശേഖറിന് മുന്‍പില്‍ തോല്‍ക്കാനായി വരുന്ന ഒരു സഹപ്രവര്‍ത്തക ഉണ്ട്. കൃത്യമായ ഇടവേളകളില്‍ അവള്‍ ചന്ദ്രശേഖറിന് മുന്‍പില്‍ തന്റെ അഹങ്കാരം കാണിക്കുകയും ചന്ദ്രശേഖര്‍ അവളുടെ അഹങ്കാരം തക്കതായ മറുപടികളിലൂടെ ഒടുക്കുകയും ചെയ്യുന്നു. മറ്റു ഹീറോയിസത്തിനു ഒന്നും സാധ്യത ഇല്ലാതാകുമ്പോള്‍ ചന്ദ്രശേഖറിന് കൈയ്യടി നേടാന്‍ മാത്രമായുള്ള ഈ കഥാപാത്രനിര്‍മിതി കൂടി ആകുമ്പോള്‍ ഈ സിനിമയുടെ സ്ത്രീവിരുദ്ധത അതിന്റെ പരകോടിയില്‍ എത്തുന്നു.

ഈ സിനിമയുടെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സൃഷ്ടിക്കാന്‍ ആണ് ബി. ഉണ്ണികൃഷ്ണന്‍ ശ്രമിക്കുന്നത്. തുടക്കം മുതല്‍ അതിന്റെ എല്ലാ പാളിച്ചകളും സിനിമയില്‍ നമുക്ക് കാണാം. ചില സിനിമകള്‍ കാണുമ്പോള്‍ നമുക്ക് തോന്നും, പ്രേക്ഷകന്‍ ഞെട്ടാന്‍ മാത്രം ആയിട്ടാണോ സിനിമ കാണാന്‍ വരുന്നത് എന്നാണോ ഈ ഫിലിം മേക്കേര്‍സിന്റെ ഒക്കെ വിചാരം എന്ന്. ഈ സിനിമയില്‍ നിഗൂഡതകള്‍ സൃഷ്ടിച്ചു പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ആണ് സംവിധായകന്‍ ശ്രമിക്കുന്നത്. പക്ഷെ ഒന്നും നടക്കുന്നില്ല. സങ്കീര്‍ണതകളില്‍ നിന്നും സങ്കീര്‍ണതകളിലേക്ക് ഈ സിനിമ പോകാന്‍ ശ്രമിക്കുകയും ഒടുക്കം അതിനൊന്നും തന്നെ പ്രേക്ഷകന്റെ യുക്തിക്ക് നിരക്കുന്ന സാധൂകരണം നല്‍കാന്‍ കഴിയാതെ സിനിമ അമ്പേ പരാജയപ്പെടുക ആണ്. ഇത്രയും നേരം ഈ സിനിമ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ വെറുതെ അല്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടി സിനിമയുടെ അവസാനം നായകനും വില്ലനും ചേര്‍ന്ന് പ്രേക്ഷകന് വേണ്ടി വിശദീകരണങ്ങള്‍ നല്‍കുന്നുമുണ്ട്. ഞങ്ങള്‍ ഇത്രയും കാണിച്ചതല്ലേ, നിങ്ങള്‍ ഈ വിശദീകരണങ്ങള്‍ കൊണ്ട് അങ്ങ് അഡ്ജസ്റ്റ് ചെയ്യൂ എന്ന് പ്രേക്ഷകനോട് കെഞ്ചുന്നതു പോലെ തോന്നും. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ബി. ഉണ്ണികൃഷ്ണന്‍ സഹതാപം അര്‍ഹിക്കുന്ന രംഗം ആണത്.

മലയാളസിനിമ മാറുകയാണ്. ആ മാറ്റം തിരിച്ചറിയാത്ത, പ്രേക്ഷകനുമായി സംവദിക്കാത്ത ചിത്രങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയാണ്. സിനിമയുടെ ഏതു വീക്ഷണകോണില്‍ നിന്ന് സമീപിച്ചാലും ഗ്രാന്റ്മാസ്റ്ററുടെ വിധിയും വിഭിന്നമാകാന്‍ വഴിയില്ല.

 Via: http://keralaonlinenews.com/grand-master-malayalam-film-review/



കൊല്ലാനും ചാവാനും നിവേദയില്ല

Nivetha Not In Ninnem Kollum Njaanum Chaavum 101265
മലയാളത്തില്‍ ഒരു പുതുമുഖ സംവിധായകന്‍ കൂടി അരങ്ങേറ്റത്തിനൊരുങ്ങുന്നു. ലാല്‍ജോസിന്റെ കളരിയില്‍ ശിക്ഷണം നേടിയ എന്‍കെ ഗിരീഷാണ് സ്വതന്ത്രസംവിധായകനായി മാറുന്നത്. സെക്കന്റ് ഷോ ഫെയിം സണ്ണി വെയ്‌നെ നായകനാക്കി നിന്നെയും കൊല്ലും ഞാനും ചാവുമെന്നൊരു സിനിമയാണ് ഗിരീഷ് അനൗണ്‍സ് ചെയ്തിരിയ്ക്കുന്നത്.

സെക്കന്റ് ഷോയിലെ കുരുടിയെന്ന കഥാപാത്രം ഹിറ്റായതോടെ സണ്ണിയ്ക്ക് കൈനിറയെ ഓഫറുകളാണ്. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത്, മലയാളം 3ഡി ഹൊറര്‍ മൂവി രക്തരക്ഷസ് എന്നിവയാണ് സണ്ണിയുടെ പുതിയ ചിത്രങ്ങള്‍.

വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഓമനയായി മാറിയ നിവേദയെയാണ് ഈ ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കടുത്ത പനിയെ തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയില്‍ കഴിയുന്ന നിവേദ ഈ സിനിമയില്‍ അഭിനയിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ മിസ് കേരള രോഹിണി മറിയം ഇടിക്കുള മോഡലുകളായ പൂജിത രവീന്ദ്രന്‍, സിജ റോസ്, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഷാനി തുടങ്ങിയവര്‍ ഈ സിനിമയില്‍ അണിനിരക്കുന്നുണ്ട്. മെയ് നാലിന ് ഗോവയിലാണ് നിന്നെയും കൊല്ലും ഞാനും ചാവും ഷൂട്ടിങ് തുടങ്ങുന്നത്.

Friday, 27 April 2012

തീവ്ര പ്രണയവുമായി ചട്ടക്കാരി.........


രതിനിര്‍വ്വേദത്തിലൂടെ മലയാളിക്ക്‌ സിനിമയുടെ പുനരാഖ്യാനത്തിന്റെ വേറിട്ട ചലച്ചിത്രഭാഷ കാട്ടിത്തന്ന രേവതി കലാമന്ദിര്‍ വീണ്ടുമെത്തുന്നു. അതും ഒരു രതിചിത്രത്തിന്റെ റീമേക്കുമായി. രതിനിര്‍വ്വേദം പോലെ ഏഴുപതുകളിലെ മലയാളി ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ ചട്ടക്കാരിയുടെ റീമേക്കുമായാണ്‌ രേവതി കലാമന്ദിര്‍ എത്തുന്നത്‌. മലയാള സിനിമയില്‍ ചരിത്രം സൃഷ്‌ടിച്ചുകൊണ്ട്‌ വെറും 25 ദിവസം കൊണ്ട്‌ ചട്ടക്കാരി റീമേക്ക്‌ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നു.
തിരുവനന്തപുരം, കൂനൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചട്ടക്കാരി സംവിധാനം ചെയ്‌തിരിക്കുന്നത്‌ പ്രശസ്‌ത സംവിധായകനായിരുന്ന കെ എസ്‌ സേതുമാധവന്റെ മകന്‍ സന്തോഷ്‌ സേതുമാധവനാണ്‌. പഴയ ചട്ടക്കാരിയില്‍ ലക്ഷ്‌മിയും മോഹനനുമാണ്‌ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചതെങ്കില്‍ പുതിയ പതിപ്പില്‍ തെന്നിന്ത്യന്‍ ഗ്‌ളാമര്‍ താരം ഷംന കാസിമും ഹേമന്ദുമാണ്‌ നായികാ-നായകന്‍മാര്‍. ഇവര്‍ക്ക്‌ പുറമെ ഇന്നസെന്റ്‌, സുവര്‍ണ, രേണുക എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌.
പമ്മന്റെ നോവലിനെ ആസ്‌പദമാക്കി തോപ്പില്‍ ഭാസി രചിച്ച തിരക്കഥയില്‍ കെ എസ്‌ സേതുമാധവന്‍ സംവിധാനം ചെയ്‌ത ചട്ടക്കാരി 1974ലാണ്‌ പുറത്തിറങ്ങിയത്‌. ഇംഗ്‌ളണ്ടിലേക്ക്‌ തിരികെപ്പോന്നത്‌ സ്വപ്‌നം കണ്ടുകഴിയുന്ന മോറിസ്‌ എന്ന എന്‍ജിന്‍ ഡ്രൈവറായ ആംഗ്‌ളോ-ഇന്ത്യന്‍ കുടുംബത്തിന്റെ കഥയാണ്‌ ചട്ടക്കാരി പറയുന്നത്‌. സുന്ദരിയായ ജൂലി മോറിസിന്റെ മകളാണ്‌. ഇവരുടെ കുടുംബ സുഹൃത്തായ റിച്ചാര്‍ഡിന്‌ ജൂലിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്‌. എന്നാല്‍ സ്‌റ്റേഷന്‍ മാസ്‌റ്ററുടെ മകന്‍ ശശിയുമായി ജൂലി പ്രണയത്തിലാകുന്നതോടെ കലുഷിതമായ അന്തരീക്ഷത്തിലൂടെയാണ്‌ ചട്ടക്കാരിയുടെ കഥ വികസിക്കുന്നത്‌. സമൂഹത്തിലെ വ്യത്യസ്‌ത മതവിഭാഗത്തിലുള്ളവര്‍ പ്രണയിക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ്‌ ചിത്രത്തെ കഥാഗതിയെ നയിക്കുന്നത്‌. ചട്ടക്കാരി റീമേക്ക്‌ ജൂണില്‍ പ്രദര്‍ശനത്തിനെത്തുമെന്ന്‌ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

റോള്‍ കിട്ടാനായി മീര പണമിറക്കുന്നു?


 Meera Jasmineനീണ്ട അജ്ഞാതവാസത്തിന് ശേഷം മലയാളത്തിലേയ്ക്ക് ശക്തമായ തിരിച്ച് വരവ് നടത്താനൊരുങ്ങുന്ന നടി മീര ജാസ്മിന്‍ റോള്‍ ലഭിക്കാനായി നിര്‍മ്മാതാവിന്റെ വേഷം അണിയുകയാണെന്ന് റിപ്പോര്‍ട്ട്.

സലിം കുമാറിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത അച്ഛന്‍ ഉറങ്ങാത്ത വീടിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് മീര പണമിറക്കുന്നത്. സാമുവലിന്റെ മക്കള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ മീരയ്ക്ക് ശക്തമായ ഒരു കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്.

എന്നാല്‍ മസാലച്ചേരുവകള്‍ അധികമില്ലാത്ത ഈ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധ്യതയില്ലെന്ന് സിനിമാവൃത്തങ്ങള്‍ വിലയിരുത്തുന്നു. സാമുവലിന്റെ മക്കള്‍ പുറത്തിറങ്ങണമെന്ന് നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ബാബുജനാര്‍ദ്ദനനെക്കാളും ആഗ്രഹിക്കുന്നത് മീരയാണത്രേ.

 ചിത്രം നിര്‍മ്മിക്കുന്നത് മണ്ടത്തരമാവുമെന്ന് മീരയെ ബന്ധുക്കള്‍ ഉപദേശിച്ചിട്ടുണ്ടത്രേ. എന്നാല്‍ ഈ ഉപദേശം മീര അവഗണിച്ചേക്കുമെന്നാണ് സൂചന. മീരയ്ക്ക് അത്രയധികം ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണത്രേ സാമുവലിന്റെ മക്കളിലെ ലിസമ്മ. ലിസമ്മയെ വെള്ളിത്തിരയിലെത്തിയ്ക്കാനായി അല്പം കാശു മുടക്കിയാലും സാരമില്ലെന്ന നിലപാടിലാണ് നടി.

മുന്‍പ് അച്ഛനുറങ്ങാത്ത വീടിന് വേണ്ടി സലിം കുമാര്‍ പണമിറക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ചിത്രം തീയേറ്ററിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായപ്പോഴാണ് സലിം ഇടപെട്ട് സിനിമ പ്രേക്ഷകരിലേയ്‌ക്കെത്തിച്ചത്.

പ്രിയന്റെ തേസിന് 3 ക്ലൈമാക്‌സ്

Tezzപ്രിയദര്‍ശന്റെ പുതിയ ആക്ഷന്‍ ഫ്ലിക്ക് തേസ് കാണാന്‍ കാത്തിരിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഏപ്രില്‍ 27ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം മുഴുവനായി നിങ്ങള്‍ക്ക് കാണാനാവില്ല. ഇതിന് സിനിമയുടെ ഡിവിഡി റിലീസാവുന്നത് വരെ നിങ്ങള്‍ കാത്തിരിയ്‌ക്കേണ്ടി വരും.
 തേസിനായി മൂന്ന് ക്ലൈമാക്‌സ് രംഗങ്ങളാണ് പ്രിയദര്‍ശന്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. ഇതിലൊന്ന് മാത്രമാണ് തിയറ്ററുകളിലെത്തുക. ആക്ഷന് പ്രധാന്യം നല്‍കിയൊരുക്കുന്ന സിനിമയ്ക്കായി മൂന്ന് ക്ലൈമാക്‌സുകളാണ് ആലോചിച്ചത്. ഇതിലേത് വേണമെന്ന് തീരുമാനിയ്ക്കാന്‍ സിനിമയുടെ അണിയറക്കാര്‍ക്ക് സാധിച്ചില്ലത്രേ. അതുകൊണ്ട് തന്നെ മൂന്ന് ക്ലൈമാക്‌സും ഷൂട്ട് ചെയ്തു. 

പ്രിയദര്‍ശന്‍, അജയ് ദേവഗ്ണ്‍, അനില്‍ കപൂര്‍ നിര്‍മാതാവ് രത്തന്‍ ജെയിന്‍ എന്നിവര്‍ ചേര്‍ന്നാണ് മൂന്ന് ക്ലൈമാക്‌സുകളും ഷൂട്ട് ചെയ്യാന്‍ തീരുമാനമെടുത്തത്.

മൂന്ന് ക്ലൈമാക്‌സുകള്‍ ചിത്രീകരിയ്ക്കുക മാത്രമല്ല, ഇതുമൂന്നും പ്രദര്‍ശനസജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിലേതാവും തിയറ്ററുകിലലെത്തുകയെന്ന് സിനിമയുടെ പ്രധാന അണിയറക്കാര്‍ക്ക് മാത്രമേ അറിയൂ.

നമുക്ക് പാര്‍ക്കാന്‍-ഓ‍ഡിയോ റൈറ്റിന് മോഹവില


Namukku Paarkkanരതീഷ് വേഗ-അനൂപ് മേനോന്‍ കൂട്ടുകെട്ട് മോളിവുഡിന്റെ ഗാനവിപണിയില്‍ പുതിയ റെക്കാര്‍ഡിടുന്നു. ഇവരൊന്നിച്ച നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ് മോഹവിലയ്ക്കാണ് വിറ്റുപോയത്.

അലി ജോണ്‍ സംവിധാനം ചെയ്യുന്ന ;നമുക്ക് പാര്‍ക്കാനി;ലെ മൂന്ന് ഗാനങ്ങളുടെ അവകാശം 13 ലക്ഷം രൂപയ്ക്ക് സത്യം ഓഡിയോസ് സ്വന്തമാക്കിയെന്നാണ്് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് ചിത്രമായ ഉറുമിയുടെ ഓഡിയോ റൈറ്റ് 10 ലക്ഷം രൂപയ്ക്ക് വിറ്റുപോയതാണ് ഇതിന് മുമ്പത്തെ റെക്കാര്‍ഡ്. ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയത്തിന്റെ ഓഡിയോ റൈറ്റ് അഞ്ചേമുക്കാല്‍ ലക്ഷം രൂപയ്ക്കും വിറ്റുപോയതാണ് സമീപകാലത്തെ ഏറ്റവും വലിയ ഡീല്‍.

ഈ വമ്പന്‍ കച്ചവടങ്ങള്‍ മലയാള സിനിമാഗാന വിപണിയ്ക്ക് പുതിയ പ്രതീക്ഷകള്‍ സമ്മാനിയ്ക്കുന്നുണ്ട്. വെറും 50000 രൂപയ്ക്ക് താഴെയായാണ് സമീപകാലത്തായി മലയാള സിനിമയുടെ ഓഡിയോ റൈറ്റുകള്‍ വിറ്റുപോകുന്നതെന്ന് അധികമാരുമറിയാത്ത സത്യമാണ്.

ഇതോടെ അഭിനയത്തിനും കഥയെഴുത്തിനും പിന്നാലെ ഗാനരചനയിലും അനൂപ് മേനോന്‍ തന്റെ കാലിബര്‍ തെളിയിക്കുകയാണ്. അനൂപിന്റെ വരികള്‍ക്ക് രതീഷ് വേഗ സംഗീതം നല്‍കിയ ബ്യൂട്ടിഫുള്ളിലെ ഗാനങ്ങള്‍ ഹിറ്റായതാണ് നമുക്ക് പാര്‍ക്കാനിലെ ഓഡിയോ റൈറ്റ് വില്‍പനയിലും പ്രതിഫലിച്ചിരിയ്ക്കുന്നത്.

ബ്യൂട്ടിഫുള്ളിലെ മിഴിനീര്‍ തുള്ളികള്‍...., മൂവന്തിയായി അകലെ... എന്നീ ഗാനങ്ങള്‍ കഴിഞ്ഞവര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തിയിരുന്നു. എന്നാലന്ന് വെറും രണ്ട് ലക്ഷം രൂപയ്ക്കാണ് ബ്യൂട്ടിഫുള്ളിന്റെ ഓഡിയോ റൈറ്റ് വിറ്റുപോയത്. ഈ കൂട്ടുകെട്ടിന്റെ വിജയസാധ്യത മനസ്സിലാക്കിയ നിര്‍മാതാവ് ജോയി ശക്തി കുളങ്ങര ഗാനവില്‍പന ഏറ്റെടുക്കാനും ഒരുഘട്ടത്തില്‍ ആലോചിച്ചിരുന്നുവത്രേ.

ഈ വമ്പന്‍ ഡീല്‍ സംഗീത സംവിധായകന്‍ രാജേഷിനെയും ത്രില്ലടിപ്പിച്ചിട്ടുണ്ട്. സിനിമയിലെ മെലഡി ഗാനങ്ങള്‍ കേട്ടശേഷമാണ് ഓഡിയോ കമ്പനിയുടെ പ്രതിനിധികള്‍ വന്‍തുകയ്ക്ക് അവകാശം സ്വന്തമാക്കിയതെന്ന് അദ്ദേഹം പറയുന്നു. ചിത്രത്തിലെ കണ്ണാടി കാലങ്ങള്‍, കണ്‍മണി നിന്നെ ഞാന്‍ എന്നീ ഗാനങ്ങള്‍ വിപണി പിടിച്ചടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എട്ടേകാല്‍ സെക്കന്റിലെ കാതരമാം മിഴി...

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി പൂര്‍ണമായും വെള്ളത്തിനടിയില്‍ ചിത്രീകരിച്ച ഗാനവുമായി ഒരു സിനിമ തിയറ്ററുകളിലെത്തുകയാണ്. എട്ടേകാല്‍ സെക്കന്റ് എന്ന് പേരിട്ടിരിയ്ക്കുന്ന സിനിമ ഈ ഗാനത്തിന്റെ വിശേഷവുമായാണ് ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാലിപ്പോള്‍ ഈ വെള്ളപ്പാട്ട് തന്നെ വിവാദത്തില്‍ മുങ്ങുകയാണ്.

Ettekaal Secondവെള്ളത്തിനടിയിലെ ഗാനം ചിത്രീകരിച്ച ക്യാമറമാനെ പരസ്യങ്ങളില്‍ നിന്നും ഒഴിവാക്കിയെന്ന ആക്ഷേപമാണ് ഉയരുന്നത്. ഏറെ വെല്ലുവിളികള്‍ അഭിമുഖീകരിച്ച് വെള്ളപ്പാട്ട് ക്യാമറയിലേക്ക് പകര്‍ത്തിയ സിനു സിദാര്‍ഥാണ് ഈ ആക്ഷേപം ഉയര്‍ത്തിയിരിക്കുന്നത്.

എന്നാലിത് പ്രത്യേക ഉദ്ദേശത്തോടെയല്ലായെന്നാണ് സിനിമയുടെ സംവിധായകന്‍ കനകരാഘവന്‍ വിശദീകരിയ്ക്കുന്നത്. വിവാദത്തിന് വഴിയൊരുക്കിയതില്‍ മാധ്യമങ്ങളെ അദ്ദേഹം പഴിയ്ക്കുന്നുമുണ്ട്.

എട്ടേകാല്‍ സെക്കന്റിലെ കാതരമാം മിഴി...എന്ന് തുടങ്ങുന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനമാണ് പൂര്‍ണമായും വെള്ളത്തിനടയില്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. മുംബൈ ക്ലൗഡ് നയന്‍ എന്റര്‍ടെയ്ന്‍മെന്റ് പോസ്റ്റ് പ്രൊഡക്ഷന്‍ സംവിധായകന്‍ വിനോദ് വിജയ് ആണ് വെള്ളത്തിനടിയിലുള്ള ഗാനരംഗചിത്രീകരണത്തിന്റെ സംവിധായകന്‍. ബാങ്കോക്കില്‍ നിന്നും പത്തുകൊല്ലം മുമ്പ് ജലാന്തര്‍ഭാഗത്തെ ചിത്രീകരണത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച സോനു സിദ്ധാര്‍ഥാണ് ഗാനം ക്യാമറയിലേക്ക് പകര്‍ത്തിയത്.

കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ സ്വിമ്മിങ് പൂളിലായിരുന്നു ഗാനചിത്രീകരണം. പദ്മസൂര്യയും ജിമിയും അഭിനയിക്കുന്ന ഗാനരംഗം മൂന്ന് ദിവസം കൊണ്ട് ചിത്രീകരിച്ചതെന്ന് സോനു പറയുന്നു. എന്നാലിത് സംബന്ധിച്ച പരസ്യങ്ങളിലൊന്നും തന്റെ പേരില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

എന്നാല്‍ സിദാര്‍ഥിന്റെ പേര് പരസ്യങ്ങളില്‍ നിന്ന് എങ്ങനെയോ ഒഴിവാക്കപ്പെടുകയായിരുന്നുവെന്നാണ് സിനിമയുടെ സംവിധായകന്‍ കനകരാഘവന്‍ പറയുന്നത്.

റിയാലിറ്റി ഷോയുമായി ജ്യോതിര്‍മയി ..........


Jyothirmayiതുടങ്ങിവെച്ച ഇടത്തേക്കു തന്നെ ജ്യോതിര്‍മയി തിരിച്ചെത്തുകയാണ്. മിനി സ്‌ക്രീനില്‍ അവതാരകയായി കരിയര്‍ ആരംഭിച്ച ജ്യോതിര്‍മയി ഒരു ചലച്ചിത്ര താരത്തിന്റെ ഗ്ലാമറുമായാണ് പഴയ തട്ടകത്തിലേക്ക് മടങ്ങുന്നത്. ടെലിവിഷന്‍ ചാനലുകളിലെ പുതിയ ആവേശമായ റിയാലിറ്റി ഷോയ്ക്ക് ചുക്കാന്‍ പിടിയ്ക്കുകയാണ് നടിയുടെ പുതിയ ദൗത്യം.

പതിറ്റാണ്ടിന് ശേഷമാണ് മിനി സ്‌ക്രീനിലേക്ക് തിരിച്ചുവരുന്നതെന്ന് മീശമാധവന്‍ ഫെയിം പറയുന്നു. മലയാളം ചാനലുകളിലെ ഏറ്റവും മികച്ച റിയാലിറ്റി ഷോയായിരിക്കും താനവതരിപ്പിയ്ക്കുന്നതെന്നൊരു ആത്മവിശ്വാസവും നടിയ്ക്കുണ്ട്. കുടുബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം കൂട്ടായി ഈ പരിപാടിയില്‍ പങ്കെടുക്കാം.

പ്രേക്ഷകര്‍ തന്നെ എങ്ങനെ സ്വീകരിയ്ക്കുമെന്ന ആകാംഷയും ജ്യോതിര്‍മയിക്കുണ്ട്. സിനിമയില്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ എന്നെ കാണുന്നത്. എന്നാല്‍ ടെലിവിഷനില്‍ എന്നെ അവര്‍ക്ക് നേരിട്ടു കാണാം-ജ്യോതിര്‍മയി പറയുന്നു.

Tuesday, 24 April 2012

സിനിമയ്‌ക്കുള്ളിലെ സിനിമയുമായി ജോസേട്ടന്റെ ഹീറോ ....


റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്‌ത ഉദയനാണ്‌ താരം എന്ന ചിത്രം ഓര്‍മ്മയില്ലേ? തന്റെ ജീവിതസ്വപ്‌നമായ സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ ഉദയഭാനു എന്ന സംവിധായകന്‍ അനുഭവിച്ച ദുരിതങ്ങള്‍ ആര്‍ക്കാണ്‌ മറക്കാന്‍ സാധിക്കുക അല്ലേ? താരാധിപത്യത്തോട്‌ പൊരുതിയ ഉദയന്‍ അന്തിമവിജയം നേടുന്നതോടെ സിനിമ സംവിധായകന്റെ കലയാണെന്ന സന്ദേശവുമായി അവസാനിക്കുന്നു.

അതേപോലെ പ്രതിസന്ധികളില്‍ ഉഴലുന്ന ഒരു നിര്‍മ്മാതാവ്‌ പിടിവള്ളിക്കായി ഒരു സിനിമ എടുക്കുന്നതും താരാധിപത്യം അതിന്‌ തടയിടാന്‍ ശ്രമിക്കുന്നതുമാണ്‌ കെ കെ ഹരിദാസ്‌ സംവിധാനം ചെയ്‌ത ജോസേട്ടന്റെ ഹീറോ എന്ന സിനിമയുടെ കഥ. പ്രതാപം മങ്ങിയ പഴയ സിനിമാ നിര്‍മ്മാതാവ്‌ സിനിമയെടുക്കാന്‍ ബുദ്ധിമുട്ടുന്നതും പണ്ട്‌ അയാള്‍ അവസരങ്ങള്‍ നല്‍കി വന്‍ താരമാക്കിയ നടന്‍ അയാളുടെ പുതിയ പടത്തിന്‌ ഇടങ്കോലിടുന്നതുമാണ്‌ ജോസേട്ടന്റെ ഹിറോ എന്ന മലയാള സിനിമ പറയുന്നത്‌.

ജോസേട്ടന്‍(വിജയരാഘവന്‍) അറിയപ്പെടുന്ന ചലച്ചിത്രനിര്‍മ്മാതാവാണ്‌. മുന്‍കാലങ്ങളില്‍ ഒട്ടനവധി ഹിറ്റ്‌ ചിത്രങ്ങള്‍ എടുത്തിട്ടുള്ള ജോസേട്ടന്‍ അടുത്തിടെ നിര്‍മ്മിച്ച സിനിമകള്‍ ബോക്‌സോഫീസില്‍ പരാജയപ്പെടുകയും അതുമൂലം വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുകയും ചെയ്യുന്നു. അയാളുടെകൂടി സഹായത്താല്‍ വന്‍ താരങ്ങളായവരാണ്‌ നടന്‍ രവി പ്രകാശും(അശോകന്‍) നടി ഹരിതയും(കൃതി കപൂര്‍). ജോസേട്ടനെ സഹായിക്കാന്‍ നടി ഹരിത ഡേറ്റ്‌ നല്‍കി. നായകനായി രവി പ്രകാശ്‌ ആദ്യം സമ്മതം മൂളിയെങ്കിലും അയാളുടെ ഇഷ്‌ട പ്രകാരമുള്ള കഥയും അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും ലൊക്കേഷനും വേണമെന്ന ആവശ്യം നിര്‍മ്മാതാവ്‌ ജോസേട്ടന്‍ നിരാകരിച്ചു. ഇതോടെ രവി പ്രകാശ്‌ പിന്‍മാറുന്നു. ചിത്രീകരണം ആരംഭിക്കാനിരിക്കെ രവി പ്രകാശിന്‌ പകരം സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍ സാജനെ(അനൂപ്‌ മേനോന്‍) നായകനായി കൊണ്ടുവരാന്‍ നടി ഹരിത ഉപദേശിച്ചു. സാജനെ നായകനാക്കി ചിത്രീകരണം ആരംഭിക്കുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായ ജോസേട്ടന്റെ സിനിമ തിയേറ്ററുകളില്‍ എത്താതിരിക്കാന്‍ രവി പ്രകാശ്‌ ചില കളികള്‍ കളിക്കുന്നു. സാജന്‍ അതിനെ സമര്‍ത്ഥമായി പ്രതിരോധിക്കുന്നതോടെ കഥാഗതി മാറുന്നു.

സിനിമയുടെ അവതരണരീതിയിലും കഥാഗതിയിലുമുള്ള പാളിച്ചകളും മെല്ലപ്പോക്കും പ്രേക്ഷകരെ ബോറടിപ്പിക്കുന്നതാണ്‌. അന്‍സാര്‍ കലാഭവനും സത്യനും ചേര്‍ന്ന്‌ എഴുതിയ തിരക്കഥയില്‍ സിനിമയുടെ വിധി കുറിച്ചിട്ടുണ്ട്‌. ഇത്ര മോശം തിരക്കഥ അടുത്തകാലത്തൊന്നും മലയാള സിനിമയില്‍ വന്നിട്ടില്ല. അതുകൊണ്ടുതന്നെ മികച്ച സംവിധായകനായ ഹരിദാസിന്‌ ഏറെയൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. പതിവുപോലെ അനൂപ്‌ മേനോന്‍, വിജയരാഘവന്‍, അശോകന്‍ എന്നിവര്‍ ഭേദപ്പെട്ട അഭിനയം കാഴ്‌ചവെച്ചു. എന്നാല്‍ ഇവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക്‌ കൂടുതലൊന്നും ചെയ്യാനില്ല. അതുപോലെ മിസ്‌ ഇന്ത്യ മല്‍സരാര്‍ത്ഥി കൂടിയായ നായിക കൃതി കപൂറിന്റെ അഭിനയം ശരാശരിയിലും താഴെയാണ്‌. സിനിമയുടെ ടോട്ടാലിറ്റി പരിശോധിക്കുമ്പോള്‍ പ്രേക്ഷകനെ നിരാശപ്പെടുത്തുന്ന ഒന്നാണ്‌ ജോസേട്ടന്റെ ഹീറോ.


ആരാവും മാര്‍ത്താണ്ഡ വര്‍മ്മ?...

Mohanlal and Prithvirajആധുനിക തിരുവിതാംകൂറിന്റെ ശില്‍പ്പി മാര്‍ത്താണ്ഡ വര്‍മ്മയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്. മാര്‍ത്താണ്ഡ വര്‍മ്മ എന്ന പേരില്‍ തന്നെയാണ് കേരള ചരിത്രത്തിലെ പ്രമുഖനായ ഈ രാജാവിന്റെ ജീവിതം ചലച്ചിത്രമാക്കപ്പെടുന്നത്. സംവിധായകന്‍ കെ ശ്രീകുമാറാണ് ബൃഹത്തായ ദൗത്യത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്.

ചരിത്രപുരുഷന്റെ ജീവിതം സിനിമയാകുമ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മയെ അവതരിപ്പിയ്ക്കാനുള്ള നിയോഗം ആര്‍ക്കാണുണ്ടാവുക. മലയാള സിനിമ ഏറെ ആകാംക്ഷയോടെയാണ് ഈ ചോദ്യത്തിനുത്തരം കാത്തിരിയ്ക്കുന്നത്. മലയാളത്തിലെ നാല് സൂപ്പര്‍താരങ്ങളെയും ഈ സിനിമയിലേക്ക് പരിഗണിച്ചുവെന്നാണ്് റിപ്പോര്‍ട്ടുകള്‍. 

ഈ സിനിമയുടേതെന്ന് പേരില്‍ ആദ്യംപുറത്തുവന്ന പോസ്റ്ററുകളില്‍ സൂപ്പര്‍താരം മമ്മൂട്ടിയാണ് നിറഞ്ഞുനിന്നത്. പഴശ്ശിരാജയെ മമ്മൂട്ടി അവിസ്മരണീയമാക്കിയതോടെയാണ് മാര്‍ത്താണ്ഡ വര്‍മ്മയിലും മമ്മൂട്ടി തന്നെ നായകനാവുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്.

എന്നാല്‍ താരനിര്‍ണയം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ് സിനിമയുടെ അണിയറക്കാര്‍ നല്‍കുന്ന സൂചന. മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ മുതിര്‍ന്ന താരങ്ങള്‍ക്ക് പുറമെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ പൃഥ്വിരാജിനെയും ഇപ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു. 

സംവിധായകന്‍ ശ്രീകുമാറിനെ സംബന്ധിച്ചിടത്തോളം സൂപ്പര്‍താരം മോഹന്‍ലാലായിരുന്നു ഫസ്റ്റ് ചോയ്‌സ്. എന്നാല്‍ ഡേറ്റ് ക്ലാഷുണ്ടാവുമെന്നതിനാല്‍ മോഹന്‍ലാല്‍ പ്രൊജക്ടിലേക്ക് വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മലയാളസിനിമയുടെ കാരണവര്‍ യാത്രയായി....

Appachanമലയാളസിനിമയ്ക്കു പിതൃതുല്യനായ, മലയാളസിനിമയുടെ സാങ്കേതിക മികവിന് തുടക്കം കുറിച്ച നവോദയ അപ്പച്ചന്‍ ഓര്‍മ്മയായി.മലയാളത്തിലെ ആദ്യ സിനിമാസ്‌ക്കോപ്പായ തച്ചോളി അമ്പു, ദക്ഷിണേന്ത്യയിലെ പ്രഥമ 70.എം.എം ചിത്രം പടയോട്ടം, ഏഷ്യയിലെ ആദ്യ ത്രിമാന ചിത്രം മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്നിവയിലൂടെ ചരിത്രനാളുകളില്‍ മലയാളസിനിമ ചേര്‍ത്തുപിടിക്കുന്നു നവോദയ അപ്പച്ചന്റെ നാമധേയം.

വിനോദരംഗത്ത് വിപഌവം സൃഷ്ടിച്ച വാട്ടര്‍ തീം പാര്‍ക്കായ കിഷ്‌കിന്ദയും അപ്പച്ഛന്റെ മനസ്സില്‍ വിരിഞ്ഞ ആശയമാണ്. ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍, സംഘാടകന്‍, വ്യവസായ പ്രമുഖന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അപ്പച്ചന്റെ സ്മരണകളെ ഇനിയുള്ള മലയാളം നെഞ്ചേറ്റുന്നത് സിനിമരംഗത്തെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളിലൂടെയായിരിക്കും.

കടത്തനാട്ട് മാക്കം എന്നചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തുകൊണ്ട് സിനിമലോകത്തേക്കു പ്രവേശിച്ച അപ്പച്ചന് കൂട്ട് സഹോദരനായ കുഞ്ചാക്കോ ആയിരുന്നു. തച്ചോളി അമ്പു, മാമാങ്കം എന്നീ ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്തു. ഉദയ,നവോദയ ബാനറുകളില്‍ നൂറോളം ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചു. 

കാലത്തെ അതിജീവിക്കുന്ന സാങ്കേതികക്ക് കൂട്ടുനിന്ന അപ്പച്ചന്‍ സിനിമരംഗത്ത് ഒട്ടേറെ പേരുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്. എല്ലാരംഗത്തും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ ഇന്നും മലയാളസിനിമയുടെ കോരിത്തരിപ്പിക്കുന്ന ഓര്‍മ്മയാണ്. 

Monday, 23 April 2012

കഴിവിനപ്പുറം സിനിമയില്‍ നിലനില്‍ക്കുക


Swetha Menon
മലയാളസിനിമയില്‍ ശക്തമായിതിരിച്ചുവന്ന് ഇമേജുകള്‍ക്കപ്പുറം കഥാപാത്രങ്ങളെ തിരിച്ചറിഞ്ഞ ശ്വേതമേനോന്‍ വിവാഹശേഷവും സിനിമയില്‍ നിറഞ്ഞു നിന്നു. ഇപ്പോള്‍ ഗര്‍ഭിണിയായി ഒരു ഇടവേളയിലേക്കു പ്രവേശിക്കുകയാണ്. കമിറ്റ് ചെയ്ത ചിത്രങ്ങള്‍ക്കുശേഷം മെയ് മാസത്തോടെ പുതിയ സ്വപ്നങ്ങള്‍ നെയ്തെടുക്കാന്‍ വിശ്രമത്തിലേക്ക് പോകുമ്പോഴും ശ്വേതമേനോന്‍ പ്രേക്ഷകരുടെ
ഉത്കണ്ഠയ്ക്കു വിരാമമിടുകയാണ്.

പ്രസവാനന്തരം തിരിച്ചുവരും, ഗ്ളാമര്‍ വേഷങ്ങള്‍ ചെയ്യും, പ്രസവാനന്തരം ശരീരത്തിനുവരുന്ന രൂപമാറ്റങ്ങള്‍ സിനിമയ്ക്കുകൂടി ഗുണപരമായി ഉപയോഗിക്കും എന്നുള്ള നിലപാടിലാണ് ശ്വേത. സംഭവം ഐശ്വര്യറായിയും ഇതേ
നിലപാടിലൊക്കെയാണെങ്കിലും കുടുംബക്കാര്‍ക്കും സ്വന്തക്കാര്‍ക്കുമൊപ്പമാണ്
അഭിനയം പുറത്തെടുക്കുന്നത്. മലയാളത്തില്‍ ഇങ്ങനെ പറയാന്‍ ഒരു ശ്വേതമേനോനെ
ഉള്ളൂ.

ജീവിതം വേറെ, അഭിനയം വേറെ. നടി എന്ന നിലയില്‍ മാന്യമായ കഥാപാത്രങ്ങള്‍ വെല്ലുവിളിയോടെ ഏറ്റെടുക്കുകയാണ് വേണ്ടത് എന്ന് തെളിയിച്ചു കഴിഞ്ഞതാണ് ശ്വേത. ഇനി ഒരു പക്ഷേ പുതിയ താരങ്ങള്‍ നിസ്സംശയം ഈ വഴി പിന്‍തുടരും. കാരണം വിദ്യബാലന്‍ കാണിച്ചു കൊടുത്ത പാതയിലേക്ക് വരാന്‍ തിടുക്കം കൂട്ടുന്നവരെ പ്രേക്ഷകര്‍ തിരിച്ചറിയുന്നുണ്ടല്ലോ.

കഴിവിനപ്പുറം സിനിമയില്‍ നിലനില്‍ക്കുക എന്ന സാദ്ധ്യതയാണ് വന്നു പോകുന്നവരെ ഇന്ന്
കൂടുതല്‍ ആകര്‍ഷിക്കുന്നത്. മലയാള സിനിമയില്‍ വെറുമൊരു സ്ത്രീ സാന്നിദ്ധ്യം മാത്രമാണിന്ന് അഭിനേത്രികള്‍. ടെക്സ്റൈല്‍ ഷോപ്പില്‍ അലങ്കരിച്ചു നിര്‍ത്തിയ പ്രതിമകള്‍ പോലെ. ഈ യൊരു കാലാവസ്ഥയിലാണ് ശ്വേതമേനോന്‍ പാലേരിമാണിക്യത്തില്‍ ചീരുവായും മദ്ധ്യവേനലിലെ
നെയ്ത്തുകാരിയായും ആറാംക്ളാസ്സിലെ ദാസന്റെ അമ്മയായും വന്നത്.

രതിനിര്‍വ്വേദത്തിലെ രതിച്ചേച്ചിയേയും, കയവും ശ്വേത നിസ്സംശയം സ്വീകരിച്ചു. ഉടുമുണ്ട് തെറുത്തുകയറ്റിയും കുളിച്ചു കയറിയും ശ്വേത നെടുവീര്‍പ്പുകള്‍ക്ക് കൂട്ടുനിന്നു. ഒപ്പം വെറുതെയല്ല ഭാര്യ പോലുള്ള റിയാലിറ്റി ഷോകളുടെ മിടിപ്പുകൂട്ടി. കമ്പോളം ശ്വേത എന്ന അഭിനേത്രിയെ ഉപയോഗപ്പെടുത്താന്‍ ശരിക്കും ശ്രമിക്കുന്നുണ്ട്. വളരെ യുക്തി ബോധത്തോടെ ശ്വേതമേനോന്‍ അത് തിരിച്ചറിഞ്ഞു കൊണ്ട് മാറുന്ന കാലാവസ്ഥയോട് ചേര്‍ന്നു നില്ക്കുകയും ചെയ്യുന്നു. പ്രസവാനന്തരം ശ്വേതമേനോന്റെ പുതിയ അഭിനയശരീരം എങ്ങിനെ തിരിച്ചു വരുമെന്നേ ഇനി അറിയാനുള്ളൂ.

മഞ്ജു വാര്യര്‍ വീണ്ടും ചിലങ്കയണിയുന്നു


 Manju Warrier
യുവജനോല്‍സവവേദിയില്‍ നിന്നും കലാതിലകം ചൂടി മലയാളസിനിമയുടെ അഭിനയതിലകമായിമാറിയ മഞ്ജു വാര്യര്‍ വീണ്ടും ചിലങ്കയണിയുകയാണ്. മത്സരത്തിനുവേണ്ടിയോ സ്‌റ്റേജ് പെര്‍ഫോമന്‍സിനുവേണ്ടിയോ അല്ല നൃത്തപഠനത്തിനുവേണ്ടിയാണ്.

കുച്ചിപ്പുഡിയുടെ പര്യായമായ ഡോ. വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യ ഗീത പത്മകുമാറാണ് മഞ്ജുവിന്റെ ഗുരുവേഷത്തില്‍. എറണാകുളത്തുവെച്ചാണ് മഞ്ജു നൃത്തഅഭ്യസനത്തിന്റെ തുടര്‍പാഠങ്ങള്‍ക്ക് ഒരുങ്ങുന്നത്. തൃശൂര്‍ കോട്ടപ്പുറത്ത് ഗീത പത്മകുമാറിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പാദം സ്‌ക്കൂള്‍ ഓഫ് കുച്ചിപുഡി എന്ന ഡാന്‍സ് സ്‌ക്കൂളിന്റെ ഉദ്ഘാടന ചടങ്ങിലെ വിശിഷ്ടാതിഥിയും മഞ്ജുവാര്യര്‍ തന്നെ.

ശോഭയ്ക്കും ശോഭനയ്ക്കും ശേഷം മലയാളസിനിമയില്‍ തിളങ്ങിയിരുന്ന മഞ്ജുവിന്റെ അഭിനയമികവിന് കൂട്ടിരിക്കാന്‍ കഥാപാത്രങ്ങള്‍ ഏറെയുണ്ട്. സല്ലാപത്തിലൂടെ അരങ്ങേറ്റം കുറിച്ച മഞ്ജു കുറഞ്ഞകാലം കൊണ്ടാണ് മലയാളത്തിന്റെ അഭിമാനമായിമാറിയത്.

സ്ത്രീ കഥാപാത്രങ്ങളുടെ പ്രസക്തി എന്താണ് എന്ന് അടയാളപ്പെടുത്തിയ വേഷങ്ങള്‍ പ്രേക്ഷക മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നവയാണ്. കന്മദം, ആറാംതമ്പുരാന്‍, പത്രം, തൂവല്‍കൊട്ടാരം, പ്രണയവര്‍ണ്ണങ്ങള്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, സമ്മര്‍ ഇന്‍ ബത്‌ലഹേം തുടങ്ങി ഓരോ സിനിമയും മഞ്ജുവിന്റെ കീരീടത്തിലെ തൂവലുകളാണ്.

ഏറ്റവും തിരക്കുള്ള നടിയായിരിക്കുമ്പോഴാണ് പ്രഥമസിനിമയിലെ നായകനായ ദിലീപിന്റെ ജീവിതത്തിലെ നായികയായി മഞ്ജു സ്വകാര്യജീവിതത്തിലേക്ക് മടങ്ങിയത്. മഞ്ജുവിന്റെ വിവാഹജീവിതം മലയാളസിനിമയ്ക്കു സമ്മാനിച്ചത് വലിയ നഷ്ടം തന്നെയായിരുന്നു.

പലതവണ പ്രതീക്ഷകള്‍ ഉണര്‍ത്തികൊണ്ട് മഞ്ജുവിന്റെ തിരിച്ചുവരവിനെ കുറിച്ച് കേട്ടെങ്കിലും അതുണ്ടായില്ല, ഇനി ഒട്ടും പ്രതീക്ഷിക്കാനും വയ്യ. എന്നാല്‍ കൈവിട്ടുതുടങ്ങിയ നൃത്തത്തെ തിരിച്ചു പിടിക്കാനുള്ള ഈ കലാകാരിയുടെ ശ്രമങ്ങള്‍ പുതിയ പ്രതീക്ഷകള്‍ മ്മാനിക്കുന്നുണ്ട്.

നൃത്തവേദിയില്‍ ഇനിയുള്ള കാലം മഞ്ജുവാര്യരെ പ്രതീക്ഷിക്കാം. വീടിനുള്ളില്‍ ഒതുങ്ങി പോയ ഈ അതുല്യ കലാകാരിയ്ക്ക് തന്റെ ക്രിയേറ്റിവിറ്റിയെ പുറത്തെടുക്കാന്‍ നൃത്തത്തിലൂടെ സാധിക്കും. മകള്‍ മീനാക്ഷി കുഞ്ഞുനാളിലെ നൃത്തം അഭ്യസിക്കുന്നുണ്ട്..

അസിനെതിരെ തമന്നയെ ഇറക്കുന്നു


Tamannahനാട്ടുകാരെ മിറിന്‍ഡ കുടപ്പിയ്ക്കുന്ന പണി അസിന്‍ ഏറ്റെടുത്തിട്ട് കാലമേറെയായി. മിറിന്‍ഡയെന്ന മഞ്ഞവെള്ളം കുടിച്ചുള്ള അസിന്റെ സാഹസികതകള്‍ നാട്ടുകാര്‍ക്ക് ഏറെ ബോധിയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മിറിന്‍ഡയുടെ എതിരാളികളായ ഫാന്റയും തെന്നിന്ത്യയിലെ ഒരു ഗ്ലാമര്‍ താരത്തെ രംഗത്തിറക്കുകയാണ്. തമിഴകത്തും ആന്ധ്രയിലും ഏറെ ആരാധകരുള്ള തമന്നയാണ് ഫാന്റയുടെ ബ്രാന്റ് അംബാസിഡര്‍ പദവി ഏറ്റെടുത്തിരിയ്ക്കുന്നത്.

ഫാന്റയുടെ ആരാധകര്‍ക്ക് തമന്നയെ നേരിട്ട് കാണാനുള്ള സൗകര്യവും സോഫ്റ്റ് ഡ്രിങ്ക് കമ്പനിക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഫാന്റയുടെ മോഡലാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടി പറയുന്നു.

തെന്നിന്ത്യയില്‍ ട്ടേറെ ബ്രാന്‍ഡുകളുടെ മോഡലായി തിളങ്ങുന്ന പവിഴ സുന്ദരി തമന്നയെ രംഗത്തിറക്കുന്നതിലൂടെ കമ്പനിക്കാര്‍ ഉന്നമിടുന്നത് അസിനെയാണ്. തമിഴിന് പുറമെ ബോളിവുഡിലും നാലാളറിയുന്ന അസിനെ വെല്ലാന്‍ തമന്ന ലേശം ബുദ്ധിമുട്ടേണ്ടി വരും.

നമുക്ക് പാര്‍ക്കാന്‍: അനൂപ് മേഘ്‌ന വീണ്ടും

Meghna - Anoop
ബ്യൂട്ടിഫുളിനുശേഷം അനൂപ്‌മേനോനുംമേഘ്‌നരാജും പ്രധാന ഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍. ചിത്രത്തിന്റെ പേര് ധ്വനിപ്പിക്കുന്ന പാര്‍ക്കാനുള്ള ഇടം തന്നെയാണ് ഡോക്ടര്‍ രാജീവിന്റെയും പ്രൈമറി സ്‌ക്കൂള്‍ ടീച്ചറായ ഭാര്യയുടേയും ലക്ഷ്യം.

വീടെന്ന സ്വപ്നത്തിലേക്കുള്ള ഇവരുടെ യാത്രയും അനുബന്ധ സംഭവങ്ങളുമാണ് നമുക്ക് പാര്‍ക്കാന്‍ പ്രമേയവല്‍ക്കരിക്കുന്നത്. വെറ്റിനറി സര്‍ജനായ രാജീവായ് അനൂപ് മേനോനും ഭാര്യയായ് മേഘ്‌നരാജും അഭിനയിക്കുന്നു.

ഡോക്ടര്‍ ലൌവ് എന്ന ചിത്രത്തിനുശേഷം ജിതിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജോയ് തോമസ് ശക്തികുളങ്ങര നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അജി ജോണാണ്. തിരക്കഥ,സംഭാഷണം തയ്യാറാക്കുന്നത് ജയന്‍സുനോജ്.

അഭിനയവും തിരക്കഥയും കടന്ന് ബ്യൂട്ടിഫുളിലൂടെ ഗാനരചനയിലും കഴിവുതെളിയിച്ച അനൂപ് മേനോന്‍ നമുക്ക് പാര്‍ക്കാനില്‍ പാട്ടുകളെഴുതുന്നു. രതീഷ് വേഗയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. സുധീഷ്, ടിനിടോം, ദേവന്‍, ജനാര്‍ദ്ദനന്‍, കലാഭവന്‍ ഷാജോണ്‍, നന്ദു, പാര്‍വ്വതി, ഗീതാവിജയന്‍, കവിയൂര്‍പൊന്നമ്മ, എന്നിവരാണ് മറ്റു താരങ്ങള്‍. ഫെബ്രുവരി പകുതിയോടെ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായ് ചിത്രീകരണം ആരംഭിക്കും.


ജെസി ഡാനിയലായി പൃഥ്വിരാജ്


Prithviraj
മലയാള സിനിമയുടെ പിതാവിന്റെ വേഷത്തിലേക്ക് പൃഥ്വിരാജ്. മലയാളസിനിമയിലെ ആദ്യനായികയും ആ സിനിമയുടെ നിര്‍മാതാവും ചരിത്രത്തിലും ജീവിതത്തിലും ഒരുപോലെ തിരസ്‌കരിക്കപ്പെട്ടതെങ്ങനെയെന്ന അന്വേഷണവുമായി ഒരുങ്ങുന്ന ചിത്രത്തിലാണ് പൃഥ്വിരാജ് നായകവേഷമണിയുന്നത്.

സെല്ലുലോയ്ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 1928ലാണ് മലയാളത്തിലെ ആദ്യസിനിമയായ വിഗതകുമാരന്‍ ചിത്രീകരിക്കപ്പെടുന്നത് .അതിന്റെ രചനയും നിര്‍മ്മാണവും മാത്രമല്ല,നായയകവേഷം ചെയ്തതും ജെ സി ഡാനിയലായിരുന്നു.

മലയാളസിനിമയുടെ പിതാവെന്ന് പിന്നീടറിയപ്പെട്ട അദ്ദേഹം തന്റെ സിനിമയില്‍ നായികയായി കണ്ടെത്തിയത് തിരുവനന്തപുരം സ്വദേശിനി പികെ റോസിയെയാണ്. ഏറെ കഷ്ടപ്പാടുകളും വെല്ലുവിളികളും നേരിട്ട് ഡാനിയേല്‍ പൂര്‍ത്തിയാക്കിയ വിഗതകുമാരനെ കാത്തിരുന്നത് രൂക്ഷമായി എതിര്‍പ്പുകളായിരുന്നു.

ചിത്രത്തെ ഉള്‍ക്കൊള്ളാനോ താഴ്ന്ന ജാതിയില്‍പ്പെട്ട റോസിയോടു പൊറുക്കാനോ നാട്ടിലെ സവര്‍ണവിഭാഗക്കാര്‍ തയാറായില്ല. ചിത്രം പ്രദര്‍ശിപ്പിച്ച തീയറ്ററിന്റെ സ്‌ക്രീന്‍ കല്ലെറിഞ്ഞുതകര്‍ത്തും റോസിയുടെ കുടില്‍ കത്തിച്ചും അവര്‍ പ്രതികരിച്ചു.

എതിര്‍പ്പുകളെ നേരിടാന്‍ കഴിയാതെ ഡാനിയലിന് സ്വന്തം നാടായ പാളയംകോട്ടയിലേക്ക് രക്ഷപ്പെടേണ്ടി വന്നു. തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടേണ്ടി വന്ന റോസിയുടെ കഥയും മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്.

ചിത്രനിര്‍മ്മാണത്തെത്തുടര്‍ന്ന് വന്‍ കടബാധ്യതയില്‍പ്പെട്ട ഡാനിയലിന് പട്ടത്ത് അദ്ദേഹം സ്ഥാപിച്ച ട്രവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സെന്ന മലയാളത്തിലെ ആദ്യസ്റ്റുഡിയോ വില്‍ക്കേണ്ടതായി വന്നു. സിനിമാസ്വപ്‌നങ്ങളുമായി കലാജീവിതം തുടങ്ങിയ ഡാനിയലിനെ ജീവിതാന്ത്യം വരെ അവഗണനയും ദാരിദ്ര്യവും വിടാതെ പിന്തുടര്‍ന്നു. ചലച്ചിത്രകലയ്ക്ക് ജീവിതം ഹോമിച്ച മലയാളസിനിമയുടെ പിതാവിനെയും ആദ്യനായികയെയും സിനിമാചരിത്രത്തില്‍ രേഖപ്പെടുത്താനാണ് സംവിധായകന്‍ കമല്‍ ഉദ്യമിക്കുന്നത്.

റോസിയുടെ ജീവിതം ഇതിവൃത്തമാക്കി മാധ്യമപ്രവര്‍ത്തകന്‍ വിനു എബ്രഹാം എഴുതിയ നോവലും ചേലങ്ങാട് ഗോപാലകൃഷ്ണന്‍ തയ്യാറാക്കിയ ജെ സി ഡാനിയലിന്റെ ജീവചരിത്രവും പ്രധാന അവലംബങ്ങളാക്കിയാണ് തിരക്കഥാരചന നടത്തിയിട്ടുള്ളത്. ഒപ്പം മലയാളസിനിമയുടെ തുടക്കം മുതല്‍ വര്‍ത്തമാനകാലസാഹചര്യങ്ങള്‍ വരെയുള്ള നാള്‍വഴിപ്പട്ടികയുടെ വിലയിരുത്തല്‍ കൂടിയാണ് ഈ ചിത്രം.വിഗതകുമാരന്റെ പ്രിന്റ് ലഭ്യമല്ലാത്തതിന്റെയും അതു നശിക്കാനിടയായതിന്‍െയും സാഹചര്യമെന്താണെന്ന് ഈ സിനിമ പറയുന്നുണ്ട്.

പ്രൈ ടൈം സിനിമയുടെ ബാനറില്‍ കമലും ഉബൈദും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

മലയാളിയുടെ പൊന്‍ മാന്‍.....

Meghna Rajകര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്കു വീശിയ ചന്ദനക്കാറ്റാണ് മേഘ്ന രാജ്. മലയാള സിനിമയില്‍ നായികമാര്‍ വന്നു പൊയ്ക്കൊണ്ടേയിരിക്കുമ്പോള്‍ മോഘ്ന രാജ് എന്ന കന്നഡക്കാരി പുതിയ പ്രതീക്ഷകള്‍ക്ക് വക നല്കി ഇവിടെയുണ്ട്. സാരിയും ബ്ലൗസും ധരിച്ച് നെറ്റിയില്‍ പൊട്ടും സീമന്ത സിന്ദൂരവുമിട്ട്, നേര്‍ത്ത രണ്ടു സ്വര്‍ണ്ണ വളകള്‍കൂടി കൈകളിലണിഞ്ഞ് മലയാളിയുടെ അടുക്കളയിലെത്തുന്ന മേഘ്നയില്‍ ലാളിത്യമുള്ള മലയാളി പെണ്‍കുട്ടിയെ കാണാം.
STAR OF THE DAY
കന്നഡ നടിയായിരുന്ന സുമ ജ്വേഷെയുടെ മകള്‍ തമിഴിലും കന്നഡയിലും തിരക്കുള്ളപ്പോള്‍ തന്നെയാണ്
മലയാളത്തിലേക്കുവരുന്നത്. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ. പിന്നീട് വൈവിധ്യമാര്‍ന്ന നിരവധി വേഷങ്ങളിലൂടെ മേഘ്ന മലയാളത്തിന്റെ ഇഷ്ടതാരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു.

അടുത്തകാലത്തായി വന്ന ബ്യൂട്ടിഫുള്‍, അച്ഛന്റെ ആണ്‍മക്കള്‍,നമുക്ക്പാര്‍ക്കാന്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെ മേഘ്നയുടെ സാന്നിദ്ധ്യം ഏറെ പ്രസക്തമായ അടയാളപ്പെടുത്തലുകളാണ്. മമ്മൂട്ടിയുടെ നായികയായി ആഗസ്റ് പതിനഞ്ചില്‍ എത്തിയെങ്കിലും സിനിമശ്രദ്ധിക്കപ്പെടാഞ്ഞത് മേഘ്നക്ക് കിട്ടേണ്ട വലിയ ബൂസ്റിംഗ് ഇല്ലാതാക്കി.

ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുള്ള മേഘ്ന മലയാളത്തില്‍ തന്നെ നിറഞ്ഞു നില്ക്കാന്‍ ഇഷ്ടപ്പെടുന്നു. ഗ്ലാമര്‍ വേഷം സിനിമയുടെ ഭാഗമാണെന്നും ഒരു നടി എന്ന നിലയില്‍ അത്തരം വേഷങ്ങള്‍ കൂടി
കമിറ്റ് ചെയ്യാതെ പിടിച്ചു നില്ക്കാനാവില്ലെന്നും ഉള്ള ബോദ്ധ്യം മേഘ്നയ്ക്കുണ്ട്.




അഭിനയിക്കാനുള്ള സാദ്ധ്യതയും സംതൃപ്തിയും തരുന്നത് മലയാളസിനിമകളാണെന്ന് ഇനിയും ഭാഷ ശരിക്കും വഴങ്ങിയിട്ടില്ലാത്ത മേഘ്ന സാക്ഷ്യപ്പെടുത്തുന്നു. മാഡ് ഡാഡ് , മുല്ലമൊട്ടും മുന്തിരിച്ചാറും,
പങ്കായം, കെ.മധുവിന്റെ ചിത്രം, തുടങ്ങി കൈനിറയെ ചിത്രങ്ങളുമായി മേഘ്ന സജീവമാണ്. മറ്റ് ഭാഷകളില്‍ നിന്ന് വന്ന് മലയാളത്തിന്റെ ഇഷ്ട താരങ്ങളായ് മാറിയ മീന, ലക്ഷ്മി ഗോപാലസ്വാമി, ലക്ഷ്മിറായ്, പത്മപ്രിയ, കനിഹ ഇവരുടെ നിരയിലേക്ക് മേഘ്നയും കടന്നുവന്നിരിക്കുന്നു.

ഒരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ ഭാഗമാവുന്നത് മേഘ്നയും സ്വപ്നം കാണുന്നുണ്ട്. അഭിനയശേഷിയുള്ള ഈ
താരത്തെ മലയാളം നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത.


ഷൂട്ടിംഗിനിടെ നടി അനന്യയ്ക്ക് പരിക്കേറ്റു


Ananyaഷൂട്ടിംഗിനിടെ നടി അനന്യയ്ക്ക് പരിക്കേറ്റു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ താഴെ വീണ അനന്യയുടെ കൈമുട്ടിനാണ് പരിക്കേറ്റത്. ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

ദിലീപിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നന്‍ എന്ന സിനിമയുടെ കൊച്ചി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചിത്രീകരണത്തിനിടെയാണ് സംഭവം.

വില്ലന്‍ റോളുകള്‍ ചെയ്യുന്ന അബുസലീമും അനന്യയും തമ്മിലുള്ള രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം. അബു സലീം അനന്യയുടെ കൈ പിടിച്ചു തള്ളുന്നതാണ് രംഗം. ആദ്യ ടേക്ക് ഓകെ ആയില്ല. അതിനാല്‍ ഇത് വീണ്ടും എടുക്കുന്നതിനിടെ അനന്യ താഴെ വീഴുകയായിരുന്നു.

ഇടത്തെ കയ്യിലെ എല്ലിന് പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനന്യയ്ക്ക് രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നടിയെ തന്നെ അവരെ ആശുപത്രിയില്‍ എത്തിച്ചു ചികിത്‌സ ലഭ്യമാക്കി.

മലയാളത്തിലെ യുവനടിമാരില്‍ നിര്‍ഭയത്തോടെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കാന്‍ തയാറാവുന്ന നടിയാണ് അനന്യ. മോഹന്‍ലാല്‍ നായകനായ ശിക്കാരിയിലെ ക്ലൈമാക്‌സ് സീനിലുള്ള അനന്യയുടെ ആക്ഷന്‍രംഗങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. മോളിവുഡിലെ വിജയശാന്തിയെന്നാണ് ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ അ്‌നന്യയെ അന്ന് വിശേഷിപ്പിച്ചിരുന്നത്. 

Saturday, 21 April 2012

മോഹന്‍ലാലിന്റെ സ്റ്റുഡിയോയില്‍ രജനി

Kochadaiyaanരജനി നായകനാവുന്ന കൊച്ചടിയാന്റെ ചിത്രീകരണം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ സ്റ്റുഡിയോയില്‍. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്നാണ് ലാലിന്റെ ഉടമസ്ഥതയിലുള്ള വിസ്മയ മാക്‌സ് സ്റ്റുഡിയോയിലേക്കാണ് കൊച്ചടിയാന്റെ ഷൂട്ടിങ് മാറ്റിയിരിക്കന്നത്. 



ഹൈ ടെക് സൗകര്യങ്ങളുള്ള പൈന്‍വുഡ് സ്റ്റുഡിയോയിലെ ചിത്രീകരണത്തിന് ശേഷം വിസ്മയ മാക്‌സില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടക്കുന്നതെന്ന് ചിത്രത്തിന്റെ പ്രൊഡ്യൂസറായ മുരളി മനോഹര്‍ പറയുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആനിമേഷന്‍ സൗകര്യങ്ങളാണ് വിസ്മയയില്‍ ഉള്ളതെന്നും ഇതിനാലാണ് തങ്ങളിവിടെ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്തെത്തിയ രജനിയ്ക്കും നായിക ദീപിക പദുകോണിനും വമ്പന്‍ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബോഡിഗാര്‍ഡുകളൊരുക്കിയ സുരക്ഷാവലയങ്ങള്‍ ഭേദിച്ച് ആരാധകര്‍ക്ക് ഇവരുടെ അടുക്കല്‍ എത്താനാവില്ല. ഷൂട്ടിങിന്റെ ഇടവേളകളില്‍ കാരവാനില്‍ കഴിയുന്ന രജനി മാധ്യമപ്രവര്‍ത്തകരെപ്പോലും കാണാന്‍ തയാറായിട്ടില്ല.

ഇതുമാത്രമല്ല, വിസ്മയയിലെ ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് പോലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ ഷൂട്ടിങ് രംഗങ്ങള്‍ ചോരുമെന്ന് ഭയന്നാണ് രജനിയുടെ മകളും സംവിധായിക യുമായ ഐശ്വര്യ ലൊക്കേഷനില്‍ മൊബൈല്‍ നിരോധിച്ചിരിയ്ക്കുന്നത്.

രജനിയുടെ 3ഡി മോഷന്‍ ക്യാപ്ചര്‍ വളരെ നല്ല രീതിയില്‍ തന്നെചിത്രീകരിയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ചിത്രത്തില്‍രജനിയുടെ രൂപഭാവങ്ങള്‍ ഗാംഭീര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും അറിയുന്നു.

കൊച്ചടിയാന്‍ കേരളത്തിലെ ഷൂട്ടിങ് ഈയാഴ്ച തന്നെ തീരും. ഇതിന് പിന്നാലെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. തമിഴിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി സെപ്റ്റംബറില്‍ ചിത്രം തിയറ്ററുകളിലെത്തും.

മരുമകന്റെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചു.

Mr Marumakanദിലീപിനെ നായകനാവുന്ന മരുമകന്റെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചു. സന്ധ്യ മോഹന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമ പല പ്രശ്‌നങ്ങള്‍ മൂലം ഷൂട്ടിങ് മുടങ്ങുകയായിരുന്നു.


ദിലീപിന്റെ അമ്മായിമ്മായുടെ വേഷം അവതരിപ്പിയ്ക്കുന്ന ഖുശ്ബുവിന്റെ കാല്‍ ഷൂട്ടങിനിടെ ഒടിഞ്ഞതാണ് ആദ്യം കുഴപ്പമായത്. പിന്നീടുണ്ടായ സാമ്പത്തിക പ്രതിസന്ധികളും ചിത്രത്തെ വലച്ചു. ഇപ്പോള്‍ ഖുശ്ബു പരിക്ക് മാറി തിരിച്ചുവന്നതോടെയാണ് ഷൂട്ടിങ് പുനരാരംഭിച്ചിരിയ്ക്കുന്നത്.

ചിത്രത്തിലെ പ്രധാന വേഷമവതരിപ്പിയ്ക്കുന്ന ജഗതി ശ്രീകുമാര്‍ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതും സിനിമയുടെ അണിയറക്കാരെ വിഷമസന്ധിയിലാക്കിയിരുന്നു. ഇപ്പോള്‍ ജഗതിയുടെ രംഗങ്ങളെല്ലാം പുതിയ കോമഡി താരമായി വളരുന്ന ബാബുരാജിനെ വച്ച് റീഷൂട്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടുന്ന മായാമോഹിനി ഉള്‍പ്പെടെ ദിലീപിന് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച സിബി-ഉദയന്‍ കൂട്ടുകെട്ട് തന്നെയാണ് മരുമകന്റെയും തിരക്കഥ രചിച്ചിരിയ്ക്കുന്നത്. സനൂഷയാണ് മിസ്റ്റര്‍ മരുമകനിലെ നായിക.

ദിലീപിന്റെ മൈ ബോസിന്റെ പൂജ 23 ന് കൊച്ചിയില്‍

ദിലീപും മംമതയും നായകനായികമാരെയെത്തുന്ന മൈ ബോസിന്റെ പൂജ 23ന് എറണാകുളത്ത് സരേവരം ഹോട്ടലില്‍ രാവിലെ 11.30നു നടക്കും. മമ്മി എന്റ് മീക്കു ശേഷം ദിലീപിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രമേയം പ്രണയമാണ്. മുംബൈയിലെ ഐ.ടി. കമ്പനിയിലെ യുവതിയും സുന്ദരിയുമായ ബോസുതമ്മിലുള്ള ബന്ധം നര്‍മ്മ പശ്ചാതലത്തില്‍ പറയുന്ന മൈബോസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിത്തു ജോസഫാണ് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സലീംകുമാര്‍, സായ്കുമാര്‍, സുരേഷ് കൃഷ്ണ, ലെന, തുടങ്ങിയവര്‍ അഭിനയിക്കുന്നു. മെയില്‍ ആലപ്പുഴയിലാണ് ചിത്രീകരണം.

Friday, 20 April 2012

തിരുവമ്പാടി തമ്പാന്‍ ആനക്കുരുക്കില്‍!!

ജയറാമിനെ നായകനാക്കി ഒരുക്കുന്ന തിരുവമ്പാടി തമ്പാന്റെ റിലീസിന് മാറ്റം. ഏപ്രില്‍ 20ന് തിയറ്ററുകളിലെത്തുമെന്ന ചിത്രത്തിന്റെ റിലീസ് ഒരാഴ്ചത്തേക്കാണ് മാറ്റിയിരിക്കുന്നത്. തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരു സംഘം ആനപ്രേമികളുടെ കഥപറയുന്ന ചിത്രത്തില്‍ കന്നഡ താരം ഹരിപ്രിയയാണ് നായിക. ജയറാമിനൊപ്പം നെടുമുടി വേണുവും ജഗതി ശ്രീകുമാറും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Thiruvambady Thambanമലയാളത്തില്‍ ആനക്കഥകള്‍ പറഞ്ഞ ഒട്ടേറെ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച ജയറാമിന്റെ വ്യത്യസ്തമായ ഒരാനക്കഥയാണ് തിരുവമ്പാടി തമ്പാന്‍. ഇതൊരാനക്കഥയല്ല, ആനപ്രേമികളുടെ കഥയാണെന്നാണ് സംവിധായകന്‍ പത്മകുമാര്‍ പറയുന്നത്.

ശക്തന്‍ തമ്പുരാന്റെ കാലത്ത് വ്യാപാരത്തിനായി തൃശൂരില്‍ പാര്‍പ്പുറപ്പിച്ച 64 ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പ്രധാനപ്പെട്ടവരാണ് തിരുവമ്പാടി ആലങ്ങാട് മാളികക്കാര്‍. പാരമ്പര്യമായി ആനക്കമ്പക്കാരായ ഈ തറവാട്ടിലെ ഇന്നത്തെ തലമുറക്കാരാണ് തിരുവമ്പാടി മാത്തന്‍ തരകനും മകന്‍ തിരുവമ്പാടി തമ്പാനും. ഇന്ന് ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്ന ആന കോണ്‍ട്രാക്ടറാണിവര്‍. അവര്‍ക്ക് കൂട്ടായി അമ്മാവനായ കുഞ്ഞൂഞ്ഞ് മാപ്പിളയും ഉണ്ട്.

നാട്ടിലെ ഉത്രംകര ക്ഷേത്രത്തിലെ പൂരത്തിന് ആനയെ കൊണ്ടുവരാന്‍ മാത്തന്‍ തരകനും തമ്പാനും അമ്മാവന്‍ കുഞ്ഞൂഞ്ഞും ചേര്‍ന്ന് സോന്‍പൂരിലെ ഗജമേളയില്‍ പോയി തിരിച്ചുവരുമ്പോള്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളാണ് തിരുവമ്പാടി തമ്പാന്റെ പശ്ചാത്തലം. ചിത്രത്തില്‍ ആലങ്ങാട്ട് മാത്തന്‍ തരകനായി ജഗതി ശ്രീകുമാറും മകന്‍ തിരുവമ്പാടി തമ്പാനായി ജയറാമും അമ്മാവന്‍ കുഞ്ഞൂഞ്ഞ് ആയി നെടുമുടി വേണുവും വേഷമിടുന്നു.

ആന ഒരു പ്രധാന കഥാപാത്രമായി വരുന്ന സിനിമയുടെ റിലീസ് നീളാന്‍ കാരണവും ആനയാണെന്നാണ് റിയുന്നത്. ആനകള്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ക്ക് പ്രദര്‍ശനാനുമതി ലഭിയ്ക്കാന്‍ വൈകുന്നതാണ് തിരുവമ്പാടി തമ്പാന് വിനയായിരിക്കുന്നത്



ഷേണായി മന്ദിരത്തിലെ യക്ഷിക്കഥയില്‍ ജയറാം

Manthrikan
കുടകിലെ ഷേണായി മന്ദിരത്തിലെ യക്ഷിയെ തുരത്താനെത്തുന്ന മുകുന്ദനുണ്ണിയുടെ കഥ കോമഡി, ഹൊറര്‍ ട്രെന്റില്‍ പറയുകയാണ് അനിലിന്റെ പുതിയ ചിത്രമായ മാന്ത്രികന്‍. ബ്യൂട്ടിഫുള്‍ എന്ന വിജയചിത്രത്തിനുശേഷം യെസ് സിനിമ കമ്പനിയുടെ ബാനറില്‍ ആനന്ദകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജയറാമാണ് നായകന്‍.

മലയാളത്തില്‍ ചുവടുറപ്പിക്കുന്ന പൂനം ബജ്‌വ നായികയായെത്തുന്നു. ഗുണ്ടല്‍പേട്ടയും മെര്‍ക്കാറയുമാണ് മാന്ത്രികന്റെ പ്രധാന ലൊക്കേഷനുകള്‍. അനില്‍, രാജന്‍ കിരിയത്ത് ടീം ചേര്‍ന്നൊരുക്കുന്ന ഈ ജയറാം ചിത്രത്തില്‍, ഷേണായ് മന്ദിരത്തിലെ യക്ഷിയുടെ ശല്യം ഒഴിവാക്കാനെത്തുന്ന മുകുന്ദനുണ്ണി, അവിടെ വെച്ച് വര്‍ഷങ്ങളായ് അവന്‍ തേടി നടന്നിരുന്ന പെണ്‍കുട്ടിയെ കണ്ടു മുട്ടുന്നു.

മുകുന്ദനുണ്ണിയെ പ്രണയിച്ചുതുടങ്ങുന്ന അവള്‍ക്ക് മാററങ്ങള്‍ സംഭവിക്കുന്നു. നര്‍മ്മത്തില്‍ പൊതിഞ്ഞ ഈ ഹൊറര്‍ സിനിമയുടെ തിരക്കഥ രാജന്‍ കിരിയത്തിന്റേതാണ്. നാലു പുതുമുഖ നടിമാര്‍ ഈ സിനിമയിലൂടെ അവതരിപ്പിക്കപ്പെടുകയാണ്. നടാഷ, ലിന്റ തോമസ്, സ്വപ്ന മേനോന്‍, സുകന്യ എന്നിവര്‍.

മുകുന്ദനുണ്ണിയെ ജയറാമും അയാളെ സ്‌നേഹിക്കുന്ന പെണ്‍കുട്ടി മാളുവിനെ പൂനം ബജ്‌വയും അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ദേവന്‍, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, അനില്‍ മുരളി, സാദിഖ്, കവിയൂര്‍ പൊന്നമ്മ, പ്രിയ, ലെന, മഹിമ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് എസ്. ബാലകൃഷ്ണന്‍ ഈണം നല്‍കുന്നു.

ചൈനടൗണ്‍, വെനീസിലെ വ്യാപാരി, ശിക്കാരി എന്നിവയ്ക്കുശേഷം മാന്ത്രികനിലൂടെ പൂനം ബജ്‌വ മലയാളത്തില്‍ നായിക പദവി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഛായാഗ്രഹണം വൈദി എസ് പിള്ള, എഡിറ്റിംഗ് പി.സി. മോഹന്‍, കല രഞ്ജിത് കോത്താരി, വസ്ത്രാലങ്കാരം റാണാ പ്രതാപ്, ചമയം പട്ടണം റഷീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് വൈക്കം, പി.ആര്‍.ഓ വാഴൂര്‍ ജോസ്. ഗുണ്ടല്‍ പേട്ടയില്‍ ചിത്രീകരണം ആരംഭിച്ച മാന്ത്രികന്‍ വിഷുവിന് തിയറ്ററുകളിലെത്തും.

അനന്യയുടെ രക്തരക്ഷസ്സിനെ തളയ്ക്കാന്‍ കുരുടി


Raktharashas
ചോരയൂറ്റിക്കുടിയ്ക്ക് രക്ത രക്ഷസ്സ് പ്രേക്ഷകരെ തേടിയെത്തുന്നു. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന പ്രേക്ഷകരെയും ലക്ഷ്യമിട്ട് ഒരുക്കിയ രക്തരക്ഷസ്സ് 3ഡി ചിത്രം മെയ് ആദ്യവാരമാണ് തിയറ്ററുകളിലെത്തുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തിന് ശേഷം മലയാളത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ 3ഡി സിനിമയില്‍ രക്തരക്ഷസ്സായി അവതാരമെടുക്കുന്നത് നടി അനന്യയാണ്.

ചെറുപ്പക്കാരായ എഴുത്തുകാരും സംവിധായകരും എഡിറ്റര്‍മാരും ഗ്രാഫിക്‌സ് ഡിസൈനര്‍മാരും ഉള്‍പ്പെടുന്ന ആര്‍ ഫാക്ടര്‍ എന്ന കൂട്ടായ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കഥയും ഗാനരചനയും നിര്‍വഹിച്ചത് രൂപേഷ് പോളാണ്.

മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത നൂതന സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് രക്തരക്ഷസ്സ് വെള്ളിത്തിരയിലെത്തുന്നത്.

എങ്കേയും എപ്പോതും', 'നാടോടികള്‍' എന്നീ തമിഴ് ചിത്രങ്ങള്‍ക്കുശേഷം അനന്യയ്ക്ക് ലഭിച്ച ശക്തമായ കഥാപാത്രമാണ് രക്തരക്ഷസ്സിലേത്. ദുല്‍ക്കര്‍ സല്‍മാനോടൊപ്പം 'സെക്കന്‍ഡ് ഷോ'യില്‍ കുരുടി എന്ന കഥാപാത്രം അഭിനയിച്ച സണ്ണി വെയ്‌നാണ് ചിത്രത്തിലെ നായകന്‍. പ്രശസ്ത നടന്‍ മധുവും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ക്ഷണക്കത്ത്' എന്ന ചിത്രത്തിലൂടെ '90കളില്‍ കാമ്പസുകളിലെ റൊമാന്റിക് ഹീറോ ആയി മാറിയ നിയാസ് മുസ്‌ല്യാര്‍ ഈ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു.

ചിത്രത്തിന്റെ കഥയും ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നത് രൂപേഷ് പോളാണ്. ഐലന്‍ഡ് ബംഗ്ലാവിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയുടെ ലൊക്കേഷന്‍ കൊല്ലത്തെ അഷ്ടമുടിക്കായലും പരിസരങ്ങളുമാണ്.

കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് മൈഡിയര്‍ കുട്ടിച്ചാത്തന്റെ ഛായാഗ്രാഹകനായ കെ.പി.പി. നമ്പ്യാതിരിയാണ്.

Thursday, 19 April 2012

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത്‌ മായാമോഹിനി


 റിലീസിന് ശേഷമുള്ള ആദ്യ മൂന്നു ദിവസം കൊണ്ട് തന്നെ ആറു കോടിയോളം രൂപ കളക്ഷന്‍ നേടിയ മായാമോഹിനി,ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്റ്റെഡി കളക്ഷനുമായി മുന്നേറുന്നു.ഫാമിലി ഓഡിയന്സിന്‍റെ ശക്തമായ സാന്നിധ്യമാണ് ഇപ്പോഴും ചിത്രത്തെ ഹിറ്റ്‌ ചാര്‍ട്ടില്‍ ഒന്നാമത്‌ നിര്‍ത്തുന്നത്.നല്ല ചിത്രമെന്ന അഭിപ്രായം നേടിയ ആഷിക്ക് അബുവിന്‍റെ 22 ഫീമെയില്‍ കോട്ടയവുമായാണ് ഇപ്പോള്‍ മായാമോഹിനിയുടെ മത്സരം.22 ഫീമെയില്‍ കോട്ടയം യുവാക്കളുടെ ഇടയിലാണ് ശ്രദ്ധിക്കപ്പെടുന്നതെന്കില്‍ മായാമോഹിനി ഒരേ സമയം യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ആകര്‍ഷിക്കുന്നു.അത് തന്നെയാണ് വിഷു ചിത്രങ്ങളില്‍ മായാമോഹിനി ഒന്നാമാതെത്താനുള്ള കാരണവും.

ആഷിക്ക് അബു 22 ഫീമെയില്‍ കോട്ടയത്തിലൂടെ കഥ പറച്ചിലിന്‍റെ യാഥാസ്ഥിതിക സങ്കേതങ്ങളെ വെല്ലുവിളിക്കുമ്പോള്‍ സംവിധായകന്‍ ജോസ്‌ തോമസ്‌ മായാമോഹിനിയില്‍ മലയാള സിനിമയിലെ വിവിധ താരങ്ങളുടെ ഇമേജ് മാറ്റിയെഴുതുകയാണ് ചെയ്യുന്നത്.വില്ലന്‍ കഥാപാത്രങ്ങളിലൂടെ മാത്രം സിനിമയില്‍ നിറഞ്ഞു നിന്ന സ്ഫടികം ജോര്‍ജ്‌ അടക്കമുള്ളവരുടെ വ്യത്യസ്തമായ പാത്ര സൃഷ്ടിയാണ് മായാമോഹിനിയിലെ പുതുമ.ജനപ്രിയ നടന്‍ ദിലീപിന്‍റെ കഴിവുകള്‍ പരീക്ഷിക്കപ്പെട്ട ഒരു ചിത്രം കൂടിയാണ് മായാമോഹിനി.സിനിമയില്‍ കോമഡി കളം നിറയുമ്പോള്‍ ദിലീപിന്‍റെ അഭിനയവും ചര്‍ച്ച ചെയ്യപ്പെടുന്നു.ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയ ഗാനങ്ങളും,കൊറിയോഗ്രഫിയിലെ വ്യത്യസ്തതയും ചിത്രത്തിനു മുതല്‍ക്കൂട്ടാവുന്നു.കുട്ടികളെയും ചിത്രം ആകര്‍ഷിക്കുന്നുണ്ട്