Movie name : നമുക്കുപാര്‍ക്കാന്‍

Starring : അനൂപ് മേനോന്‍, മേഘനാരാജ്, ടിനി ടോം, നന്ദു, സുധീഷ്, ജനാര്‍ദ്ധനന്‍, ഗീതവിജയന്‍ കവിയൂര്‍ പൊന്നമ്മ

Movie name : സിഹാസനം

Starring : പൃഥ്വിരാജ്, ഐശ്വര്യ ദേവന്‍, തിലകന്‍, സിദ്ധിഖ്, മണിയന്‍ പിള്ളരാജു, സായ്കുമാര്‍

Thappana

Staring: Mammoty,Charmy

OFFICIAL ONLINE MARKETING

Movie name : എന്‍ട്രി Starring : ഭഗത്, ബാബുരാജ്, രഞ്ജിനി ഹരിദാസ്‌

HERO

Staring:Prithvi Raj

Friday, 24 February 2012

ലഫ്. കേണല്‍ സതീഷ് പണ്ഡിറ്റ് വരുന്നു


മോളിവുഡിലെ കൊലകൊമ്പന്‍മാരുടെയെല്ലാം വായടപ്പിച്ച സന്തോഷ് പണ്ഡിറ്റിനെ പൂട്ടാന്‍ പുതിയൊരു താരം വരുന്നു.
 
  ഷുക്കൂര്‍ സുന്ദരനാണ് എന്ന ആല്‍ബത്തിലൂടെ യൂട്യൂബ് ഹീറോയായ ഷാനവാസാണ് പണ്ഡിറ്റിന് വെല്ലുവിളിയുയര്‍ത്തി രംഗത്തെത്തുന്നത്. പണ്ഡിറ്റ് തെളിച്ച പാതിയിലൂടെ തന്നെയാണ് ഷാനവാസും സിനിമയില്‍ ചുവടുവയ്ക്കുന്നത്. സന്തോഷിനെ വെല്ലുവിളിയ്ക്കുകയെന്ന ഉദ്ദേശത്തോടെ തന്റെ ആദ്യസിനിമയ്ക്ക് ലഫ്റ്റനന്റ് കേണല്‍ സതീഷ് പണ്ഡിറ്റ് എന്നാണ് ഷാനവാസ് പേരിട്ടിരിയ്്ക്കുന്നത്. സന്തോഷിനെപ്പോലെ സിനിമയില്‍ ക്യാമറയൊഴിച്ചുള്ള എല്ലാസംഭവങ്ങളിലും ഷാനവാസും കൈവെയ്ക്കുന്നുണ്ട്. കഥ, തിരക്കഥ, സംവിധാനം, അഭിനയം ഗാനരചന, സംഗീതം, ആലാപനം, മേക്കപ്പ്, കോസ്റ്റിയൂം, കൊറിയോഗ്രാഫി, സംഘട്ടനം, കലാസംവിധാനം, എന്നിങ്ങനെ പോസ്റ്റര്‍ ഡിസൈനിങും ഗതാഗതവും വരെ ഷാനവാസാണ് കൈകാര്യം ചെയ്യുന്നത്. ശ്രീ രാജാസ് പ്രൊഡക്ഷന്‍സിനു വേണ്ടി നിര്‍മിക്കുന്ന ലഫ്റ്റനന്റ് കേണല്‍ സതീഷ് പണ്ഡിറ്റ് ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയിലെ 21 വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ഷാനവാസ് ഇതിനിടെ ചിത്രത്തില്‍ ഡബിള്‍ റോളിലും അഭിനയിക്കുന്നുണ്ട്. ഷാനവാസ് ഗാനരചനയും സംഗീതവും നിര്‍വഹിച്ച ചിത്രത്തിലെ 'കരളേ കരളിന്റെ കുളിരേ' 'സിനിമ സിനിമ' എന്നു തുടങ്ങുന്ന ഗാനങ്ങള്‍ ഇതിനോടം യൂട്യൂബില്‍ ഹിറ്റായിട്ടുണ്ട്.സന്തോഷ് പണ്ഡിറ്റെന്ന പേരിനോട് സാമ്യതയുള്ള പേര് സിനിമയ്ക്ക് നല്‍കിയതിന് പിന്നില്‍ ചില ഉദ്ദേശ്യങ്ങളുണ്ടെന്നും അത് സിനിമ കാണുമ്പോള്‍ അത് മനസ്സിലാകുമെന്നും ഷാനവാസ് പറയുന്നു. ലഫ് കേണല്‍ സതീഷ് പണ്ഡിറ്റെന്ന പേര് ഇനി മോഹന്‍ലാലിനുള്ള പാരയാണെന്ന് സംശയിക്കുന്നവരും ഇല്ലാതില്ല.

Wednesday, 15 February 2012

നിറം മങ്ങിയ കാലംയെല്ലാം......

ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ വന്ന ഒരു പരസ്യവും തുടര്‍ന് .ബൈജുവചനം  നത്തിലെ  ഒരു പോസ്റ്റും ആണ് ഇതിനു ആധാരം 
ഇനത്തെ മാതൃഭൂമി പത്രത്തിന്റെ ആദ്യ പേജ് ഇല്‍ കണ്ട ഒരു പരസ്യം തൊലി വെളുപ്പിക്കുമെന്നവകാശപ്പെട്ട് കുറച്ചു കാലമായി മാര്‍ക്കറ്റില്‍ പരസ്യത്തിന്റെ ബലത്തില്‍ ഓടുന്ന ഇന്ദുലേഖ എന്ന സ്കിന്‍ കെയര്‍ ഓയിലിന്റേത്. നല്ല ഫോട്ടോഷോപ്പ് വിദഗ്ദന്‍ ഡിസൈന്‍ ചെയ്ത ആ പരസ്യം കണ്ട് ഒട്ടേറെ പേര്‍ ആ എണ്ണക്കൂട്ട് വാങ്ങിത്തേച്ചു. ആര്‍ക്കെങ്കിലും ഇതു തേച്ച് തൊലി വെളുത്തോ  ആവൊ
ഭാരത സര്‍ക്കാര്‍ 2007ല്‍ ഇറക്കിയ ഉത്തരവുപ്രകാരം എല്ലാത്തരം പാക്കറ്റ് ഉത്പന്നങ്ങളിന്‍ മേലും നിര്‍മ്മാതാവിന്റെ ടെലിഫോണ്‍ നംബര്‍, ഈ മെയില്‍ വിലാസം, ചേരുവകള്‍ ഇവ നിര്‍ബന്ധമാണെന്ന് ആ ഉത്തരവ് പറയുന്നു.



അവരുടേതെന്നവരകാശപ്പെടുന്ന www.mosons.com എന്ന വെബസൈറ്റ് നിശ്ചലവും.

മലയാളക്കരയിലെ മനോരോഗികള്‍ ഇപ്പോള്‍ ഇത്തരം മാന്ത്രിക മരുന്നുകള്‍ഊടെ പിറകേയാണ്, സമയം നീട്ടിക്കൊടുക്കുന്നവരും മുലയും  മുടിയും വളര്‍ത്തുന്നവരും വയറുകുറയ്ക്കുന്നവരും കൂടി ആയുര്‍വ്വേദത്തേയും സാധരണക്കാരന്റെ കീശയേയും നശിപ്പിക്കുന്നു. ഏതാനും കള്ളനാണയങ്ങളുടെ പേരില്‍, പതിറ്റാണ്ടുകളായി ശാസ്ത്രീയ ആയുര്‍വ്വേദ ചികിത്സ ചെയ്യുന്ന മലബാറിലെ പാരമ്പര്യ വൈദ്യന്മാര്‍ക്ക് റെജിസ്ട്രേഷന്‍ നല്‍കുന്നതിന്നെതിരെ നാടു നീളെ മൈക്കു കെട്ടി തൊള്ളകീറുന്ന, അഞ്ച് കൊല്ലവും മുപ്പതുലക്ഷവും കൊടുത്ത് ബിരുദം വിലയ്ക്കുവാങ്ങുന്നവര്‍ ഇതൊന്നും കാണുന്നില്ലേ?


**ഇന്ദുലേഖയുടെ കസ്റ്റമര്‍ കെയര്‍ നംബറിലേക്ക് പ്രിയപ്പെട്ട വായനക്കാര്‍ ഇപ്പോള്‍ തന്നെ ഒന്നു വിളിച്ചു നോക്കണം. സൈബര്‍ കോടതിയില്‍ കേസുവരുമ്പോള്‍ സാക്ഷി പറയാന്‍ നാലാളെ എനിക്കും വേണ്ടേ?..

ഇനിയാണ് കഥയുടെ ട്വിസ്റ്റ്‌ ഗൂഗിള്‍ അമ്മാവന്‍ തന വിവരം അനുസരിച്ച്  കൊച്ചിന്‍ ആയുര്‍വേദിക്‌ സെന്റര്‍ ആണ് ഇന്ദുലേഖയുടെ ഉത്പാദകര്‍ അപ്പോള്‍ പരസ്യത്തില്‍ കാണുന മോസോന്‍സ്‌ ?????????