ഏറ്റവും അവസാനമായി വന്നത് വിദേശ സിനിമയുടെ കോപ്പി അടി ആണെന്ന് നേരത്തെ തന്നെ പരാമര്‍ശിക്കപ്പെട്ടിരുന്ന പ്രണയം പനോരമയില്‍ തഴഞ്ഞു എന്നതാണ്. ശരിയാണ് ഇന്നസെന്‍സ് എന്ന അന്യഭാഷാ സിനിമ കണ്ടവര്‍ക്ക് പ്രണയം കോപിയടിച്ചതാണെന്ന് തോന്നും. പക്ഷെ പ്രണയത്തിന്‍റെ റിലീസിന് ശേഷവും മുന്‍പും ബ്ലെസി എവിടെയും സിനിമ ഇന്നോസേന്സിന്‍റെ കോപ്പി അടിയാണ് എന്ന് സമ്മതിച്ചതായി അറിവില്ല.
ലാല്‍ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച "ടു ഹരിഹര്‍ നഗര്‍" എന്ന ഹിറ്റ് സിനിമ "ഹാങ്ങ് ഓവര്‍" എന്ന ഗംഭീര ഇംഗ്ലീഷ് സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാതാണെന്ന് ശ്രദ്ധിച്ചാല്‍ എളുപ്പം മനസിലാക്കാം. ഹാങ്ങ് ഓവര്‍ എന്ന സിനിമ അതുപോലെ തന്നെ കോപ്പി അടിക്കാതെ പ്രചോദനം എന്ന നിലയില്‍ മാത്രം കണ്ടു തന്റെതായ ഒരു കഥയും മാനവും കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചിടത്താണ് ലാലിന്‍റെ വിജയം. മറിച്ചു ഹാങ്ങ് ഓവറിനെ അതുപോലെ കോപിയടിക്കാന്‍ ശ്രമിച്ചിടത്താണ് ചൈന ടൌണ്‍ എന്ന മള്‍ടി സ്റ്റാര്‍ ചിത്രത്തിന്‍റെ പരാജയവും. അതായതു കോപ്പി അടിയും ഒരു കലയാണെന്ന്. അത് ഭംഗിയാക്കി ചെയ്യാനും വേണം ഒരു കഴിവ്.
ഇതുവരെ അറിഞ്ഞിട്ടില്ലതവര്‍ക്ക് വേണ്ടി മലയാളത്തില്‍ മറ്റു ഭാഷകളില്‍ നിന്നും കണികകള്‍ അടര്‍ത്തിയെടുത്തു മനോഹരമാക്കി ഉണ്ടാക്കിയെടുത്ത ചില ചിത്രങ്ങളുടെയും ഫുള്‍-കോപ്പിയടി ചിത്രങ്ങളുടെയും പേരുകള്‍ താഴെ ചേര്‍ക്കുന്നു. ഇവ ഒന്ന് കണ്ടു നോക്കിയാല്‍ മതി.
മാളൂട്ടി (1992)-Everybody’s baby: The rescue of Jessica Mc Clare(1989)
ഒരു മറവത്തൂര്‍ കനവ് (1998)- Jean De Florette(1986)
തൂവല്‍ സ്പര്‍ശം (1990)- 3 Men and a Baby(1987)
ആകാശദൂത് (1993)- Who will love my children(1983)
യോദ്ധാ (1992)-The Golden Child(1986) + Blind Fury(1989)
ഒളിമ്പ്യന്‍ അന്തോണി ആദം (1999)- Kindergarten Cop(1990)
അങ്കിള്‍ ബണ്‍ ( 1991)- Uncle Buck(1989)
രാംജി റാവു സ്പീക്കിംഗ് (1989)- See the man run(1971)
മാന്നാര്‍ മത്തായി സ്പീക്കിംഗ് (1995)- Vertigo(1958)
ആയുഷ്കാലം (1992)- Ghost(1990)
പട്ടാളം ( 2003)- Captain Corelli’s Mandolin(2001)
ജോണിവാക്കര്‍ (1992)- Back to School(1986)
കിലുക്കം (1991)- Roman Holiday(1953)
വന്ദനം( 1989)- Stake Out(1987)
എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983)- Annie(1982)
േഘമല്‍ഹാര്‍ (2001)- Brie Encounter(1945)
ചന്ദ്രലേഖ (1997)- You were sleeping(1995)
ബോയിംഗ് ബോയിംഗ് (1985)- Boeing Boeing(1965)
വെട്ടം (2004)- French Kiss(1995)
താളവട്ടം (1986)-One flew over the cockoo’s nest(1975)
കാക്കക്കുയില്‍ (2001)- A fish called wanda(1988)
വെള്ളാനകളുടെ നാട് (1988)- Yours; Mine and Ours(1968)
ഉദയനാണ് താരം(2005)-Bowfinger(1999)
ഹെലോ മൈ ഡിയര്‍ റോങ്ങ് നമ്പര്‍ (1986)-North by northwest(1959)
നോട്ട്ബുക്ക് ( 2006)- Susan slade(1961) and , Juno
ആനവാല്‍ മോതിരം (1990)- Short Time(1990)
അദ്ദേഹം എന്ന ഇദ്ദേഹം (1993)- Three Fugitives(1989)
മയൂഖം (2005)- A Walk to Remember(2002)
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ (2000)- Dead Poets Society(1989)
മഞ്ഞുപോലൊരു പെണ്‍കുട്ടി 2004)-Crime and punishment in Suburbia(2000)
ചെപ്പ് (1987)- To Sir, With Love(1967)
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ (2005)-Meet the parents(2000)
പട്ടാഭിഷേകം (1999)-Larger than life(1996)
കൌതുക വാര്‍ത്തകള്‍ (1990)- Worth Winning(1989)
എഫ് ഐ ആര്‍ (1999)- The Untouchable(1987)
അക്ഷരത്തെറ്റ് (1989)- Fatal Attraction(1987)
ആഗസ്റ്റ്-1 (1988)- The day of the Jackal(1973)
പൂച്ചകൊരു മൂക്കുത്തി (The Strange Gentleman)
അഭിമന്യു (Crime Never Pays)
കാല പാനി (Papillon 1973)
ചെപ്പു (Class of 1984)
മുകുന്തെട്ട സുമിത്ര വിളിക്കുന്നു (Katha 1983)
നിന്നിഷ്ടം എന്നിഷ്ടം (1986)- City Of Lights(1931-a Charlie Chaplin Film)
ഓടരുതമ്മാവാ ആളറിയാം (1984)- Chashme Buddoor(1981)
പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ (1986)- Heaven can wait(1978)
വിറ്റ്‌നസ് (2000)- Dial ‘M’ for murder(1954)
നിര്‍ണ്ണയം-The fugitive
ജൂനിയര്‍ മാണ്ട്രെക്ക് (1997)- The Big Job(1965)
ജെയിംസ് ബോണ്ട് (1999)- Baby’s Day Out(1994)
വിസ്മയത്തുമ്പത്ത് (2004)- Just Like ഹീവെന്‍
ബിഗ് ബി (2007) Four Brothers (2005)
കാഴ്ച (2004)- Bashu, the little stranger(1990)
ഹലോ (2007)- Cellular(2004)
ഭാര്‍ഗവചരിതം മൂന്നാം ഗണ്ഡം(2006)-Analyze This(1999)
അന്‍വര്‍ (2010)- Traitor(2003)
T.D. ദാസന്‍,STD.VI. B (2010)- Mary and Max(2009)
ഫോര്‍ ഫ്രെണ്ട്സ് (2010)- The Bucket List(2007)
അലക്സാണ്ടര്‍ ദി ഗ്രേറ്റ് (2010)- Rain Man(1988)
മുല്ല - Tsotsi (South African 2005)
എന്ജല്‍ ജോണ്‍ (Bruce Almighty 2003)
ആകാശഗോപുരം (The Master Builder)
പ്രാഞ്ചിയേട്ടന്‍ (2010)- The World of Don Camillo(1984)
കോക്ക് ടെയില്‍ ( Butterfly on a wheel)
ചാപ്പ കുരിശ്-Hand phone (korean)






0 comments:
Post a Comment