Monday, 26 December 2011

എങ്കിലും ശ്രീക്കുട്ടാ ഇത് ഞങ്ങളോട് വേണ്ടായിരുന്നു



,ശ്രീക്കുട്ടന്റെ പേരില്‍ നാട്ടിലെങ്ങും പാട്ടായ പാട്ടുമോഷണ വിവാദം തന്നെയാണ്
പറയാനുള്ളത്. ഒരു നീണ്ട ഇടവേളയ്ക്കു  ശേഷം പുറത്തുവരുവാന്‍ പോകുന്ന  പ്രിയദര്‍ശന്‍  മോഹന്‍ലാല്‍ കൂട്ടുകെട്ട് സിനിമയായ അറബിയും ഒട്ടകവും പിന്നെ മാധവന്‍ നായരും എന്ന സിനിമയിലെ  ഗാനങ്ങളില്‍ ചിലത് മോഷണവസ്തുക്കളാണ് എന്ന ആരോപണം തന്നെ.എം.ജി.ശ്രീകുമാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ഗാനങ്ങളില്‍ ഒരെണ്ണമായ മാധവേട്ടെനെന്നും മൂക്കിന്‍ തുമ്പിലാണ് കോപം എന്ന് തുടങ്ങുന്ന ഗാനവും മനസ്സുമയക്കി എന്ന് തുടങ്ങുന്ന ഗാനവും  ആണ് ഈ ആരോപണങ്ങള്‍ നേരിടുന്നത്. ശ്രീക്കുട്ടനും ഉജ്ജയിനിയും റെഹ്മാനും ചേര്‍ന്ന് ആലപിച്ച മാധവേട്ടനെന്നും എന്ന് തുടങ്ങുന്ന ഗാനം ഈജിപ്ഷ്യന്‍ സംഗീതജ്ഞന്‍ അമര്‍ ദയാബിന്റെ  ഒരു പ്രശസ്ത ഈണം അതേപടി കോപ്പി ചെയ്തതാണ് . സുദീപ് കുമാറും റിമി ടോമിയും പാടിയ മനസ്സ്മയക്കി  എന്ന ഗാനം  ആയിരത്തി തൊള്ളായിരത്തി അറുപത്തി എട്ടിലിറങ്ങിയ കിസ്മത് എന്ന ഹിന്ദി ചിത്രത്തിലെ ഖജുരാ മൊഹബത്തുവാലാ  എന്ന ഈണവുമായി  നല്ല സാമ്യമുണ്ട്‌ താനും. ഇത് കേവലം ആരോപണമല്ല സത്യം തന്നെയാണെന്ന് തെളിവുകള്‍ നിരത്തി വാദിക്കുന്നു പലരും. യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോകള്‍ ഈ പകല്‍ക്കൊള്ളയെ വെളിവാക്കുന്ന പാടുന്ന തെളിവുകള്‍ തന്നെയാണ്. ഇത് കാണുന്ന ആരും രണ്ടാമതൊന്നു ആലോചിക്കാന്‍ നില്‍ക്കില്ല,ശ്രീക്കുട്ടനെ കുറ്റക്കാരനായി വിധിക്കുവാന്‍ ee കാണുന്ന ലിങ്കില്‍ cilick ചെയ് 


0 comments:

Post a Comment