Sunday, 8 January 2012

മലയാളത്തിലഭിനയിക്കാന്‍ ഭാവനയ്ക്ക് സമയമില്ല


മലയാള സിനിമയില്‍ നിന്ന് അന്യഭാഷാ ചിത്രങ്ങളിലേയ്ക്ക് ചേക്കേറിയ നടി ഭാവനയ്ക്ക് അവിടെ കൈനിറയെ അവസരങ്ങളാണ്. ഇപ്പോള്‍ മലയാളത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക എന്നതാണ് നടിയുടെ പോളിസി.

എന്നാല്‍ ഇപ്പോള്‍ ഭാവനയ്ക്ക് അതിനും സമയമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡേറ്റിനായി ഭാവനയുടെ അടുത്തെത്തുന്ന സംവിധായകരോട് മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ സമയമില്ലെന്നാണത്രേ നടിയുടെ മറുപടി.

കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങള്‍ക്കായി ഡേറ്റു കൊടുത്തു പോയെന്നും അതിനാല്‍ ഇനി മലയാള സിനിമയ്ക്കായി സമയം നീക്കി വയ്ക്കാനാകില്ലെന്നുമാണ് ഭാവന പറയുന്നത്.

കന്നഡയില്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു കഴിഞ്ഞു നടി. കന്നഡയില്‍ ഭാവനയുടെ മൂന്നാമത്തെ ബിഗ് ബജറ്റ് ചിത്രമാണ് റോമിയോ.

പ്രിയദര്‍ശന്റെ ഒരു മരുഭൂമി കഥയ്ക്കു ശേഷം മലയാളത്തില്‍ താന്‍ കൂടുതല്‍ സെലക്ടീവാകുമെന്ന് ഭാവന പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ നിന്ന് നല്ല കഥയും കഥാപാത്രവും തന്നെ തേടി വരികയാണെങ്കില്‍ മാത്രമേ അഭിനയിക്കൂവെന്നായിരുന്നു നടിയുടെ നിലപാട്.

0 comments:

Post a Comment