
ഇതൊരു നല്ല സിനിമയാണ് .നല്ല സിനിമ വര്‍ഷങ്ങള്‍ കഴിഞ്ഞേ
അംഗീകരിക്കാന്‍ പാടുള്ളൂ എന്ന മലയാളിയുടെ മനസിലുറച്ച
സങ്കല്പം ഇവിടെ പുനര്‍ജനിക്കുന്നു .ഒരു മരണാനന്തര
ബഹുമതിപോലെ dvd റിപ്പിന് വേണ്ടി കാത്തിരിക്കയാണ്
എല്ലാവരും .ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആദരിക്കപെടെണ്ട
കലാസൃഷ്ടി ആണ് Beautiful എന്ന സത്യം അവഗണിച്ചാല്‍
ചിത്രം എത്രയും പെട്ടന്ന് തീയറ്ററില്‍ നിന്നും പോകും .
പിന്നെ പതിവ് പോലെ നമുക്ക് dvd റിപ്പിന് വേണ്ടി
കാത്തിരിക്കാം .അല്ലെങ്കില്‍ ഇപ്പോഴത്തെ
നിര്‍മാതാക്കള്‍ തപ്പിപിടിച്ചുകൊണ്ടുവരുന്ന
അരഞ്ഞാണവും ഇട്ടു വരുന്ന പുതിയ
രതിച്ചേച്ചിമാരേ വരവേല്‍ക്കാം.ഈ ചിത്രത്തെ കുറിച്ച് പരക്കെ ഉള്ള ഒരു തെറ്റിധാരണ ,ഇത് ഭാര്യ-ഭര്‍തൃ ബന്ധത്തെ കുറിച്ചുള്ള മറ്റൊരു കൊക്ടയില്‍ ആണെന്നാണ് .പക്ഷെ ഇത് സൌഹൃതത്തിന്റെ പച്ചയായ ആവിഷ്ക്കാരം മാത്രമാണ് .
0 comments:
Post a Comment