skip to main |
skip to sidebar
02:20
Praveen
ഉര്‍വശി ടൈറ്റില്‍ റോളില്‍ വീണ്ടും എത്തുന്ന മൈ ഡിയര്‍ മമ്മി യുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. വിനുമോഹന്‍ നായകനായി എത്തുന്ന ചിത്രം ദീപുരമണനാണ് സംവിധാനം ചെയ്യുന്നത്. ആര്‍ ഡി പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ജോഷി കണ്ടത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബിജു വട്ടപ്പാറയുടേതാണ്. സലീം കുമാര്‍, ലാല്‍, ജഗദീഷ്, ലാലു അലക്‌സ്, ബിജുമേനോന്‍,ജനാര്‍ദ്ദനന്‍,കെ പി എ സി ലളിത എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ നായിക കാതല്‍ സന്ധ്യയാണ്. മോഹന്‍ സിത്താര സംഗീതം നല്‍കുന്ന മൈ ഡിയര്‍ മമ്മിയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജു നെല്ലിമൂടാണ്. വിബിന്‍ മോഹന്‍ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ ചമയം പട്ടണം ഷായും വസ്ത്രാലങ്കാരം എസ് ബി സതീഷും നിര്‍വഹിക്കുന്നു.
Posted in:
0 comments:
Post a Comment