Tuesday, 6 March 2012

അവളുടെ രാവുകളില്‍ സനുഷയോ രമ്യയോ?


മലയാളി പ്രേക്ഷകരെ കോരിത്തരിപ്പിച്ച ആദ്യ "അഡല്‍റ്റ്സ് ഒണ്‍ലി" ,മലയാളചിത്രം അവളുടെ രാവുകള്‍ പുതിയ രൂപ ഭാവങ്ങളില്‍ വീണ്ടും അണിഞ്ഞൊരുങ്ങുമ്പോള്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത് നായികാ വേഷത്തിന്‍റെ വെല്ലുവിളി ആരേറ്റെടുക്കുമെന്ന കാര്യത്തിലാണ്. ആദ്യ ഭാഗത്തില്‍ സീമ അവതരിപ്പിച്ച 'രാജി' എന്ന ലൈംഗിക തൊഴിലാളിയുടെ വേഷം രമ്യാ നമ്പീശനോ, ബാലതാരമായി മലയാളികള്‍ക്ക് പരിചിതനായ സനുഷയോ ചെയ്യുമെന്നാണ് അഭ്യുഹങ്ങള്‍. 
അതുവരെയുള്ള മലയാള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി രതിയും ലൈംഗികതയും വലിയ അളവില്‍ ചിത്രീകരിച്ച "അവളുടെ രാവുകള്‍" നിരവധി വിമര്‍ശനങ്ങള്‍ക്ക് പാത്രമായെങ്കിലും സ്ത്രീപക്ഷ ചിത്രം എന്നനിലയില്‍ പിന്നീട് വിലയിരുത്തപ്പെട്ടു. ഐ.വി.ശശി തന്നെയാണ് ചിത്രം വീണ്ടുമൊരുക്കുന്നത്.
തമിഴില്‍ നായികയായി അരങ്ങേറി മികച്ച പ്രതികരണങ്ങള്‍ ഏറ്റുവാങ്ങിയ സനുഷ നായിക വാര്‍ത്ത‍ സ്ഥിതീകരിച്ചിട്ടില്ല. സമീപകാലത്ത് മലയാളത്തില്‍ നിറസാനിധ്യമാകുന്ന രമ്യാ നമ്പീശനും പരിഗണനയിലുണ്ടെന്ന് അറിയുന്നു. അതേസമയം ഐ.വി.ശശി ആദ്യം സമീപിച്ചത് പ്രിയാമണിക്ക് ആണത്രേ നായികയുടെ കൂടുതല്‍ ചെറുപ്പം തോന്നിക്കണമെന്നതിനാല്‍ മറ്റുള്ളവരിലേക്ക് തിരിയുകയായിരുന്നു. 
നായികയുടെ കാര്യത്തില്‍ ചര്‍ച്ചകളും അഭ്യുഹങ്ങളും തുടരുമ്പോഴും ഒരു കാര്യം ഉറപ്പാണ്‌ മലയാളികളുടെ രാവുകളെ രാജിചേച്ചി വീണ്ടും ഇക്കിളിപ്പെടുത്താന്‍ പോകുന്നു.

0 comments:

Post a Comment