ഷുക്കൂര്‍ സുന്ദരനാണ് എന്ന ആല്‍ബത്തിലൂടെ യൂട്യൂബ് ഹീറോയായ
ഷാനവാസാണ് പണ്ഡിറ്റിന് വെല്ലുവിളിയുയര്‍ത്തി രംഗത്തെത്തുന്നത്. പണ്ഡിറ്റ് തെളിച്ച പാതിയിലൂടെ തന്നെയാണ് ഷാനവാസും സിനിമയില്‍ ചുവടുവയ്ക്കുന്നത്. സന്തോഷിനെ വെല്ലുവിളിയ്ക്കുകയെന്ന ഉദ്ദേശത്തോടെ തന്റെ ആദ്യസിനിമയ്ക്ക്
ലഫ്റ്റനന്റ് കേണല്‍ സതീഷ് പണ്ഡിറ്റ് എന്നാണ് ഷാനവാസ് പേരിട്ടിരിയ്്ക്കുന്നത്. സന്തോഷിനെപ്പോലെ സിനിമയില്‍ ക്യാമറയൊഴിച്ചുള്ള എല്ലാസംഭവങ്ങളിലും ഷാനവാസും കൈവെയ്ക്കുന്നുണ്ട്. കഥ, തിരക്കഥ, സംവിധാനം, അഭിനയം ഗാനരചന, സംഗീതം, ആലാപനം, മേക്കപ്പ്, കോസ്റ്റിയൂം, കൊറിയോഗ്രാഫി, സംഘട്ടനം, കലാസംവിധാനം, എന്നിങ്ങനെ പോസ്റ്റര്‍ ഡിസൈനിങും ഗതാഗതവും വരെ ഷാനവാസാണ് കൈകാര്യം ചെയ്യുന്നത്. ശ്രീ രാജാസ് പ്രൊഡക്ഷന്‍സിനു വേണ്ടി നിര്‍മിക്കുന്ന ലഫ്റ്റനന്റ് കേണല്‍ സതീഷ് പണ്ഡിറ്റ് ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയിലെ 21 വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ഷാനവാസ് ഇതിനിടെ ചിത്രത്തില്‍ ഡബിള്‍ റോളിലും അഭിനയിക്കുന്നുണ്ട്. ഷാനവാസ് ഗാനരചനയും സംഗീതവും നിര്‍വഹിച്ച ചിത്രത്തിലെ 'കരളേ കരളിന്റെ കുളിരേ' 'സിനിമ സിനിമ' എന്നു തുടങ്ങുന്ന ഗാനങ്ങള്‍ ഇതിനോടം യൂട്യൂബില്‍ ഹിറ്റായിട്ടുണ്ട്.
സന്തോഷ് പണ്ഡിറ്റെന്ന പേരിനോട് സാമ്യതയുള്ള പേര് സിനിമയ്ക്ക് നല്‍കിയതിന് പിന്നില്‍ ചില ഉദ്ദേശ്യങ്ങളുണ്ടെന്നും അത് സിനിമ കാണുമ്പോള്‍ അത് മനസ്സിലാകുമെന്നും ഷാനവാസ് പറയുന്നു. ലഫ് കേണല്‍ സതീഷ് പണ്ഡിറ്റെന്ന പേര് ഇനി മോഹന്‍ലാലിനുള്ള പാരയാണെന്ന് സംശയിക്കുന്നവരും ഇല്ലാതില്ല.
0 comments:
Post a Comment